Celebrities

‘സഹതാരത്തില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായ ചുംബനം; റിലേഷന്‍ഷിപ്പിലുമെല്ലാം അതൊരു പ്രശ്‌നമായി മാറിയിട്ടുണ്ട്’: മെറീന | mareena-michael

അഭിനയത്തിനിടെ തന്നെ ഒരു നടന്‍ ചുംബിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മെറീന

സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് മെറീന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അമര്‍ അക്ബര്‍ അന്തോണി, ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, എബി, വികൃതി, ചെരാതുകള്‍, രണ്ട്, ട്വന്റി വണ്‍ ഗ്രാംസ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വിവേകാനന്ദന്‍ വൈറലാണ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമകള്‍ക്ക് പുറമെ ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ബിഹൈന്‍ഡ് ആണ് പുതിയ സിനിമ.

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മെറീന കടന്നു വരുന്നതും ശ്രദ്ധ നേടുന്നതുമെല്ലാം. മോഡലിംഗിലൂടെ സിനിമയിലെത്തിയ മെറീന ഇന്ന് മലയാളത്തിലെ സജീവ സാന്നിധ്യമാണ്. നായികയായും സഹനടിയായുമെല്ലാം മെറീന അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മെറീന

അഭിനയത്തിനിടെ തന്നെ ഒരു നടന്‍ ചുംബിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മെറീന. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അതേക്കുറിച്ച് മെറീന സംസാരിക്കുന്നത്. ഏറ്റവും എംബാരസിംഗ് ആയ നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മെറീന.

സഹതാരത്തില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായ ചുംബനം. സീനിന് ഇടയില്‍ വച്ചായിരുന്നു. ഏതാണ് സിനിമയെന്ന് പറയില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നില്ല, പക്ഷെ അപ്രതീക്ഷിതമായിരുന്നു. സീന്‍ കംപോസ് ചെയ്ത് വന്നപ്പോള്‍ സംഭവിച്ചതാണെന്നാണ് മെറീന പറയുന്നത്. തന്റെ സ്‌കൂള്‍ കാലത്തെക്കുറിച്ചും മെറീന സംസാരിക്കുന്നുണ്ട്.

സ്‌കൂളില്‍ വളരെ മോശം ഓര്‍മ്മകളാണുള്ളത്. സ്‌കൂള്‍ കാലം ട്രോമകളും മോശം അനുഭവങ്ങളുമാണ് നല്‍കിയത്. സ്‌കൂളിലും കൂടെയുള്ള കുട്ടികളും ടീച്ചേഴ്‌സും കുറ്റം പറയുമ്പോള്‍ ഞാന്‍ ചിരിക്കുമായിരുന്നു. കുറ്റം ചെയ്തില്ലെങ്കിലും ഞാന്‍ ചിരിക്കും. ആ ചിരി ഇപ്പോള്‍ എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഞാന്‍ ചെയ്തിട്ടില്ലെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വയ്യാത്തതു കൊണ്ടാണ്, അതിനുള്ള ഊര്‍ജ്ജം എനിക്ക് ഇല്ലാത്തതിനാലാണ് ചിരിക്കുന്നതെന്നാണ് മെറീന പറയുന്നത്.

ഇപ്പോള്‍ വീട്ടുകാരുമായുള്ള ബന്ധത്തിലും റിലേഷന്‍ഷിപ്പിലുമെല്ലാം അതൊരു പ്രശ്‌നമായി മാറിയിട്ടുണ്ട്. നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ ക്ലിയര്‍ ചെയ്യാതെ വിടുന്ന ആ മെന്റാലിറ്റി എനിക്ക് തന്നത് സ്‌കൂള്‍ ടൈമാണെന്നും മെറീന വ്യക്തമാക്കുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ ചുരുണ്ട മുടി കാരണം നേരിടേണ്ടി വന്ന കളിയാക്കലുകളെക്കുറിച്ചും മെറീന സംസാരിക്കുന്നുണ്ട്.

പ്ലസ് ടുവില്‍ പഠിക്കുന്ന സമയം വരെ ഞാന്‍ മുടി വല്ലാതെ ചീകി വലിച്ചു കെട്ടുകയും ശേഷം ഒരു തട്ടമിട്ടിട്ടാണ് നടക്കാറുണ്ടായിരുന്നതെന്നാണ് മെറീന പറയുന്നത്. അന്നൊക്കെ മുടി എനിക്ക് ഇന്‍സെക്യൂരിറ്റി ഫീലാണ് തന്നിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പലരും ചുരുളി എന്ന് വിളിച്ച് എന്നെ കളിയാക്കുമായിരുന്നു എന്നും താരം പറയുന്നു.

മുടിയില്‍ ഇഷ്ടപ്പെടുന്ന ഒരു ഫാക്ടറും ഇല്ലായിരുന്നു. അമ്മ നല്ലോണം എണ്ണയൊക്കെ ഇട്ട് ചികീ തരും. എന്നാല്‍ അത് അഴിച്ചിട്ട് കഴിഞ്ഞാല്‍ ചുരുണ്ട് ഇങ്ങനെ കിടക്കുമെന്നും മെറീന പറയുന്നു. അതേസമയം, പ്ലസ് ടു വരെ നാട്ടുകാരും കുടുംബക്കാരുമൊക്കെ കരുതിയത് എനിക്ക് ഏതോ മുസ്ലിം പയ്യനുമായി ഇഷ്ടമുണ്ടെന്നാണ്. അങ്ങനെ ഞാന്‍ ഏട്ടായിയുടെ മോളായി തട്ടമിട്ട് നടക്കുകയാണെന്ന് പലരും വിചാരിച്ചുവെന്നാണ് താരം പറയുന്നത്.

 

content highlight: mareena-michael-recalls-how-an-actor-kissed