ഈ വീക്കെൻഡ് അടിപൊളിയാക്കാൻ കിടിലൻ സ്വാദിൽ ബോംബെ ബിരിയാണി തയ്യാറാക്കിയാലോ? വരൂ നമുക്ക് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ അരക്കിലോ
- അരി രണ്ടരഗ്ലാസ്
- പട്ട
- ബേലീഫ്
- ഗ്രാമ്പു
- ഏലക്ക
- പെപ്പർ
- തക്കാളി മൂന്ന് വലുത്
- പച്ചമുളക് 8-10
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരസ്പൂൺ
- ഇഞ്ചി അരിഞ്ഞത് ഒരു സ്പൂൺ
- മഞ്ഞൾപൊടി അര സ്പൂൺ
- മുളകുപൊടി രണ്ട് സ്പൂൺ
- മല്ലീപ്പൊടി ഒരു സ്പൂൺ
- പെപ്പർ പൗഡർ ഒരു സ്പൂൺ
- ജീരക പൊടി ഒരു സ്പൂൺ
- ഗരം മസാല ഒരു സ്പൂൺ
- ജീരകം അരസ്പൂൺ
- എണ്ണ
- വെള്ളം
- ഉപ്പ്
തയ്യാറാക്കുന്ന വിധം
മൂന്നു കപ്പ് വെള്ളം സ്പൈസസും ഉപ്പും കുറച്ച് എണ്ണയും ചേർത്ത് തിളപ്പിക്കുക. തിളച്ചാൽ സ്പൈസസ് കോരി വയ്ക്കുക. വെള്ളത്തിൽ അരി ഇട്ട് മുക്കാൽ വേവിൽ ഊറ്റി വയ്ക്കുക. പാത്രത്തിൽ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. ജീരകം ചേർക്കുക. വൃത്തിയാക്കിയ ചിക്കൻ ചേർക്കുക. ഉപ്പിട്ട് ഇളക്കി കൊടുക്കുക. പൊടികളെല്ലാം ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് തക്കാളി അരിഞ്ഞതും പച്ചമുളകും ചേർത്ത് അരക്കപ്പ് തിളച്ച വെള്ളവും ചേർത്ത് വേവിക്കുക.
വെള്ളം വറ്റിയാൽ മല്ലിയിലയും ഇഞ്ചിയും കോരി വച്ച സ്പൈസസും ചേർത്ത് ഇറക്കി വയ്കാം. ദം ഇടാനുള്ള പാത്രത്തിൽ മസാല നിരത്തി മുകളിൽ ചോറിട്ട് കുറച്ച് തക്കാളിയും മല്ലിയിലയും ഇഞ്ചിയും ഇടുക. ബാക്കി മസാല ഇട്ട് മുകളിൽ ചോറിടുക. കളർ ആവശ്യമെങ്കിൽ ഒഴിച്ചു കൊടുക്കാം മല്ലിയിലയും പൊതിനയും തൂകുക. അൽപം ചൂടു വെള്ളം ഒഴിച്ച് കൊടുത്ത് ദം ഇടുക. റെഡിയായാൽ മിക്സ് ചെയ്ത് വിളമ്പാം.