ഇനി ചിക്കൻ വാങ്ങിമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്. ചിക്കനും ക്യാപ്സിക്കവും കൂടെ ഫ്രൈ ചെയ്യാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ : 500ഗ്രാം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടി സ്പൂൺ
- മുളക് പൊടി : 1 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
- ജീരകം പൊടി : 1/2 ടി സ്പൂൺ
- പെരും ജീരകം പൊടി : 1/2 ടി സ്പൂൺ
- തൈര് : 1 ടി സ്പൂൺ
- ഉപ്പ് : പാകത്തിന്
- ക്യാപ്സിക്കം : 1
- സവാള : 1
- വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു കഴുകി വെള്ളം നന്നായി കളയുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, മഞ്ഞൾ പൊടി, ജീരകം പൊടി, പെരുംജീരകം പൊടി, തൈരും പാകത്തിനു ഉപ്പും ചേർത്ത് നന്നായി മാറിനേറ്റ് ചെയ്‌തു കുറച്ചു സമയം വെക്കുക. ഒരു പാനിലേക്കു എണ്ണ ഒഴിച്ച് ചിക്കൻ ഇടുക. ചെറിയ തീയിൽ വെച്ച് വേവിക്കുക. മൂടി വെക്കരുത് ചിക്കൻ മുക്കാൽ ഭാഗം വെന്തു കഴിഞ്ഞാൽ സവാള അരിഞ്ഞതും ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് വറുത്തെടുക്കുക. ചൂടോടെ ചപ്പാത്തിക്കൊപ്പമോ ചൊറിനൊപ്പമോ കഴിക്കാം.