അൽപ്പം കുറgകിയ സദ്യ സാമ്പാറിൻ്റെ വിദ്യ അറിയാമോ?.തേങ്ങയും മസാലകളും വറുത്തത് അരച്ചു ചേർത്ത് കുറക്കിയെടുക്കുന്നതിനാലാണ് അത് വേറിട്ടു നിൽക്കുന്നത്. വളരെ കുറച്ച് പരിപ്പ് മാത്രം മതി ഇതിന്. വറുത്തരച്ച അരപ്പിനാണ് ഇവിടെ പ്രാധാന്യം.
ചേരുവകൾ
- തേങ്ങ
- കുരുമുളക്
- ഉലുവ
- കടല പരിപ്പ്
- തുവര പരിപ്പ്
- വറ്റൽമുളക്
- കറിവേപ്പില
- ജീരകം
- മഞ്ഞൾപ്പൊടി
- വെളിച്ചെണ്ണ
- വെണ്ടയ്ക്ക
- ചുവന്നുള്ളി
- ഇഞ്ചി
- പച്ചമുളക്
- തക്കാളി
- മുളുകപൊടി
- ഉപ്പ്
- വാളൻപുളി
- മല്ലിയില
- കടുക്
- ഉലുവ
- കായം
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് തേങ്ങ ചിരകിയതും, കുരുമുളകും, ഉലുവയും, കടലപരിപ്പും, ഉഴുന്നു പരിപ്പും, വറ്റൽമുളകും, കറിവേപ്പിലയും വറുത്തെടുക്കുക.
- അതിലേയ്ക്ക് കുറച്ച് ജീരകം കൂടി ചേർത്ത് അടുപ്പണച്ച് തണുക്കാൻ മാറ്റി വെയ്ക്കുക.
- തണുത്തതിനു ശേഷം പൊടിച്ചെടുക്കുക.
- തുവരപരിപ്പിലേയ്ക്ക് കറുച്ച് മഞ്ഞൾപ്പൊടി കൂടി ചേർത്ത് വേവിച്ചെടുക്കുക.
- കുക്കർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അഞ്ച് വിസിൽ വരെ കാത്തിരിക്കുക.
- ശേഷം അടുപ്പണച്ച് തുവര പരിപ്പ് മാറ്റി വെയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക.
- കഷ്ണങ്ങളാക്കിയ വെണ്ടയ്ക്ക ചേർത്തിളക്കി വഴറ്റുക.
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ലഭ്യമായ പച്ചക്കറികൾക്കൊപ്പം ( വെള്ളരി, മുരിങ്ങയ്ക്ക, പാവയക്ക, കാരറ്റ്, കുമ്പളങ്ങ തുടങ്ങിയവ
- കഷ്ണങ്ങളാക്കിയത്) ചുവന്നുള്ളിയും, ഇഞ്ചി ചതച്ചതും, പച്ചമുളക് നടുവെ കീറിയതും, തക്കാളി അരിഞ്ഞതും, മുളകുപൊടിയും, മല്ലിപ്പൊടിയും,
- മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
- അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.
- പച്ചക്കറികൾ വെന്തു വരുമ്പോൾ വാളൻപുളി വെള്ളത്തിൽ കുതിർത്തു വെച്ചത് ചേർക്കുക.
- ഒപ്പം വേവിച്ച പരിപ്പ്, വെണ്ടയ്ക്ക തുടങ്ങിയവ ചേർത്ത് തിളപ്പിക്കുക.
- അരച്ചെടുത്ത തേങ്ങ ചേർത്ത് തിളപ്പിക്കുക.
- കുറഞ്ഞ തീയിൽ കറി കുറുകാൻ കാത്തിരിക്കുക.
- കുറുകി വരുമ്പോൾ ഒരുപിടി മല്ലിയില ചേർക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഉലുവയും, കടുകും ചേർത്ത് പൊട്ടിക്കുക.
- അതിലേയ്ക്ക് കായപ്പൊടി, കറിവേപ്പില എന്നിവ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
content highlight: varutharacha-sambar-recipe