അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു ചിക്കൻ കുറുമ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പ്രഷര്‍ കൂക്കറില്‍ ഓയില്‍ ഒഴിച്ച് ചൂടാവുമ്പോള്‍ കറുവപ്പട്ടയും ഗ്രാമ്പൂവും ഏലക്കായും ഇടുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക. പച്ചമുളക് ചതച്ചതും ചേര്‍ത്ത് വഴറ്റുക. സവാള ചേര്‍ക്കുക. നന്നായി വഴന്നതിനു ശേഷം മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പും ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് ചിക്കൻ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.
ഉരുളക്കിഴങ്ങും ചേര്‍ക്കുക. കുറച്ചു വെള്ളമൊഴിച്ചു കുക്കർ അടച്ചു വേവിക്കുക. (2-3 വിസില്‍ വന്നാല്‍ ഓഫ് ചെയ്യാം). വെന്തതിനു ശേഷം 2 ടേബിൾസ്പൂൺ തൈര് , അണ്ടിപ്പരിപ്പ് അരച്ചതും തേങ്ങാപാലും ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുമ്പോള്‍ മല്ലി ഇലയും ചേര്‍ക്കുക.(