മലയാളികളുടെ പ്രയപ്പെട്ട സദ്യ വിഭവങ്ങളിൽ ഒന്നാണ് എരിശ്ശേരി. എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ…
ചേരുവകൾ
- മത്തങ്ങ
- വൻപയർ
- ജീരകം
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- വെളിച്ചെണ്ണ
- കടുക്
- വറ്റൽമുളക്
- ചുവന്നുള്ളി
- തേങ്ങ
തയ്യാറാക്കുന്ന വിധം
- വൻപയർ മൂന്ന് മുതൽ നാല് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ശേഷം അടുപ്പിൽ വെച്ച് വേവിക്കുക.
- വൻപയർ പകുതി വെന്തു വരുമ്പോൾ മത്തങ്ങ കഷ്ണങ്ങളാക്കിയതു ചേർക്കുക.
- എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി വേവിക്കുക.
- തേങ്ങ ചിരകിയതിലേയ്ക്ക് അൽപ്പം ജീരകവും, കറിവേപ്പിലയും, മഞ്ഞൾപ്പൊടിയും ചേർത്ത് അരച്ചെടുക്കുക.
- വെന്തു വരുന്ന മത്തങ്ങയിലേയ്ക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി കുറച്ച് കടുക് ചേർത്ത് പൊട്ടിക്കുക.
- അതിലേയ്ക്ക് വറ്റൽമുളകും, തേങ്ങ ചിരകിയതും, കറിവേപ്പിലയും ചേർത്ത് വറുക്കുക.
- തിളച്ചു വരുന്ന കറിയിലേയ്ക്ക് ഇത് ചേർത്ത് അടുപ്പണയ്ക്കുക.
- ചോറിനൊപ്പം വിളമ്പി കഴിക്കാം.
content highlight: mathanga-erissery-pumpkin