Recipe

നാടൻ രുചിയിൽ മത്തങ്ങ എരിശ്ശേരി | mathanga-erissery-pumpkin

മലയാളികളുടെ പ്രയപ്പെട്ട സദ്യ വിഭവങ്ങളിൽ ഒന്നാണ് എരിശ്ശേരി. എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ…

ചേരുവകൾ

  • മത്തങ്ങ
  • വൻപയർ
  • ജീരകം
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി
  • വെളിച്ചെണ്ണ
  • കടുക്
  • വറ്റൽമുളക്
  • ചുവന്നുള്ളി
  • തേങ്ങ

തയ്യാറാക്കുന്ന വിധം

  • വൻപയർ മൂന്ന് മുതൽ നാല് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ശേഷം അടുപ്പിൽ വെച്ച് വേവിക്കുക.
  • വൻപയർ പകുതി വെന്തു വരുമ്പോൾ മത്തങ്ങ കഷ്ണങ്ങളാക്കിയതു ചേർക്കുക.
  • എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി വേവിക്കുക.
  • തേങ്ങ ചിരകിയതിലേയ്ക്ക് അൽപ്പം ജീരകവും, കറിവേപ്പിലയും, മഞ്ഞൾപ്പൊടിയും ചേർത്ത് അരച്ചെടുക്കുക.
  • വെന്തു വരുന്ന മത്തങ്ങയിലേയ്ക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കുക.
  • ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി കുറച്ച് കടുക് ചേർത്ത് പൊട്ടിക്കുക.
  • അതിലേയ്ക്ക് വറ്റൽമുളകും, തേങ്ങ ചിരകിയതും, കറിവേപ്പിലയും ചേർത്ത് വറുക്കുക.
  • തിളച്ചു വരുന്ന കറിയിലേയ്ക്ക് ഇത് ചേർത്ത് അടുപ്പണയ്ക്കുക.
  • ചോറിനൊപ്പം വിളമ്പി കഴിക്കാം.

content highlight: mathanga-erissery-pumpkin