നാടൻ സ്റ്റൈലിലൊരു ചിക്കൻ സൂപ്പ് വെച്ചാലോ? വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഒരുഗ്രൻ സൂപ്പ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 4 – 5 കഷ്ണം എല്ലോടു കൂടിയത്
- ചുമന്നുള്ളി – 10
- വെളുത്തുള്ളി – 5
- മഞ്ഞൾ , ജീരകം പൊടി – 1/4 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പ്രെഷർ കുക്കറിൽ ചിക്കൻ കഷ്ണങ്ങളും ചതച്ചെടുത്ത വെളുത്തുള്ളി, ചുമന്നുള്ളിയും മഞ്ഞൾ, കുരുമുളക് പൊടികളും, ഉപ്പും, 2 കപ്പ് വെള്ളവും ചേർത്ത് (3 -4 വിസിൽ )വേവിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പില (മല്ലിയില ), നല്ലെണ്ണ ചേർക്കുക. ഉപ്പും കുരുമുളകും ആവശ്യാനുസരണം ചേർക്കുക.