കഴിഞ്ഞവർഷം കായികരംഗത്ത് മികവുലർത്തുകയും സ്ഥിരപലിശീലനവും ഉള്ള പതിനഞ്ചോളം കായിക പരിശീലന സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപയുടെ കായിക ഉപകരണങ്ങൾ നൽകിയ കോഴിക്കോട് സായി ട്രെയിനിങ് കേന്ദ്രത്തിലെ മുൻകാല കായിക താരങ്ങളുടെ സംഘടനയായ അലുമിനി ഓഫ് സായി കാലിക്കറ്റ്(അസൈക് ) ഈ വർഷവും അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
മൂന്നുവർഷത്തിൽ കൂടുതൽ കാലം കുട്ടികൾക്ക് പരിശീലനം നൽകിവരുന്ന സ്കൂളുകൾ ക്ലബ്ബുകൾ സ്പോർട്സ് അക്കാദമികൾ എന്നിവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച കായിക ഉപകരണങ്ങൾ നൽകുന്നതാണ്.
അപേക്ഷകൾ നേരിട്ട് കോഴിക്കോട് സായി ട്രെയിനിങ് സെന്ററിലോ അസൈക്കിന്റെ മെയിൽ ഐഡിയിലോ കൊടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
1.ഫൈസൽ എ
+919822887187
2.മുഹമ്മദ് ജെ എം
+918820642334
3.ലിജോ ജോൺ
+918921533810
4.നിഷ മേരി ജോൺ
+919605212319
മെയിൽ ഐ ഡി-alumniofsaicalicut@gmail.com
CONTENT HIGHLIGHTS; A Hand to the Playground 2024; Applications are invited