Kerala

പാലക്കാട്‌ ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷിച്ചു; തോല്‍വിയില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തി. പ്രത്യേകിച്ച് പരിണാമങ്ങൾ ഒന്നുമില്ല. പാലക്കാട്‌ ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുകൾ കുറയാറാണ് പതിവ്. സംസ്ഥാന ഗവണ്മെന്‍റിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും പ്രധാന പ്രതിപക്ഷത്തിന് ചേലക്കരയിൽ വിജയിക്കാനായില്ല. പാലക്കാട്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു. അതില്‍ ആത്മ പരിശോധന നടത്തും. ജനപിന്തുണ ആർജിക്കാൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ ശ്രീധരന് ലഭിച്ചത് എല്ലാം ബിജെപി വോട്ടുകളല്ല. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് രാഷ്ട്രീയ വോട്ടുകൾ ആയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ വോട്ട് എങ്ങനെ കുറഞ്ഞു എന്ന് ആത്മപരിശോധന നടത്തും.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ആവശ്യമായ പ്രവർത്തനം നടത്തി ജന പിന്തുണ നേടും. ഉപതെരഞ്ഞെടുപ്പിലെ ഫലം കേരളത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല.ഇത് എല്ലാ ഉപതെരഞ്ഞെടുപ്പിലും സംഭവിക്കുന്ന പ്രതിഭാസം മാത്രമാണ്.കോൺഗ്രസ്സ് അതിഭീകരമായി വർഗീയ ശക്തികളുമായി കൂട്ടുചേർന്ന് പ്രചാരണം നടത്തി.ഡിഎംകെ വരെ ജയിക്കും എന്നല്ലേ പറഞ്ഞത്.ബിജെപി മാത്രമല്ലല്ലോ പറഞ്ഞത്.സ്വതന്ത്രർ പോലും ജയിക്കുമെന്ന് പറയും.അവകാശ വാദങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്.UDF നെ ടെൻഷൻ ആക്കാനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി

Latest News