Kollam

ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം തിങ്കളാഴ്ച ആരംഭിക്കും

മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സംഘടിപ്പിക്കുന്നു.റോബോ എക്സ് 2024 എന്ന പേരിട്ടിരിക്കുന്ന മത്സരങ്ങൾ എ‍ഡ്യൂ ക്രാഫ്റ്റിന്റെ സഹകരണത്തോടെ 25, 26 തീയതികളിലാണ് സംഘടിപ്പിക്കുന്നത്. കൊല്ലം ടി കെ എം എൻജിനിയറിങ്ങ് കോളേജ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാ​ഗം മേധാവി പ്രൊഫസർ ഡോ. ഇംതിയാസ് അഹമ്മദ് ടി.പി മുഖ്യാതിഥിയായിരിക്കും. 25ന് കുട്ടികൾക്കായുള്ള റോബോട്ടിക്സ് ആൻഡ് കോഡിങ് ക്ലാസ്സും 26 ന് അതിനോടനുബന്ധിച്ചുളള മത്സരങ്ങളും സംഘടിപ്പിക്കും.

മത്സരങ്ങളിൽ ഓരോ സ്കൂളിൽ നിന്നും 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 3 പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാം.മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും,രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 രൂപയുടെയും ക്യാഷ് പ്രൈസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7025112200

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സംഘടിപ്പിക്കുന്നു.റോബോ എക്സ് 2024 എന്ന പേരിട്ടിരിക്കുന്ന മത്സരങ്ങൾ എ‍ഡ്യൂ ക്രാഫ്റ്റിന്റെ സഹകരണത്തോടെ 25, 26 തീയതികളിലാണ് സംഘടിപ്പിക്കുന്നത്. കൊല്ലം ടി കെ എം എൻജിനിയറിങ്ങ് കോളേജ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാ​ഗം മേധാവി പ്രൊഫസർ ഡോ. ഇംതിയാസ് അഹമ്മദ് ടി.പി മുഖ്യാതിഥിയായിരിക്കും.

25ന് കുട്ടികൾക്കായുള്ള റോബോട്ടിക്സ് ആൻഡ് കോഡിങ് ക്ലാസ്സും 26 ന് അതിനോടനുബന്ധിച്ചുളള മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളിൽ ഓരോ സ്കൂളിൽ നിന്നും 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 3 പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാം.മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും,രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 രൂപയുടെയും ക്യാഷ് പ്രൈസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7025112200

CONTENT HIGHLIGHTS; The inter-school robotics competition will begin on Monday