പിണറായിസത്തിന് എതിരെയുള്ള വോട്ട് ആണ് ഡിഎംകെക്ക് ലഭിച്ചതെന്ന് പി വി അൻവർ. ചേലക്കരയിൽ വലിയ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആരോപണങ്ങൾ ശരി വെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മും, ബിജെപിയും, കോൺഗ്രസും ഒഴികെ കേരളത്തിൽ എല്ലായിടത്തും മത്സരിച്ചാൽ ഒരു പാർട്ടിക്കും 3900 വോട്ട് ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐക്ക് പോലും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടോ,കണ്ണൂരോ, കോഴിക്കോടോ ഒക്കെ ആണെങ്കിൽ ഇതിനേക്കാൾ വോട്ട് ലഭിച്ചേനെയെന്നും അൻവർ പറയുന്നു. 3909 വോട്ടുകളാണ് എൻകെ സുധീർ ചേലക്കരയിൽ നേടിയത്. ചേലക്കരയിൽ എൽഡിഎഫിന് ഭൂരിപക്ഷം എങ്ങനെ കുറഞ്ഞുവെന്ന് അൻവർ ചോദിക്കുന്നു. എൽഡിഎഫ് വോട്ട് യുഡിഎഫിന് ലഭിച്ചു. ബിജെപിക്കും വോട്ട് കിട്ടി. ആന്റി പിണറായിസം ആണ് ഈ വോട്ടുകൾ – അൻവർ വ്യക്തമാക്കി.