Movie Reviews

ലക്കി ഭാസ്കറിന്റെ വിജയകുതിപ്പ് തുടരുന്നു : ഇതുവരെ നേടിയത് എത്ര ?…

തിയേറ്ററിൽ നാലാമത്തെ ആഴ്ചയും വിജയകുതിപ്പ് തുടരുകയാണ് ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ അതിന്റെ വിജയകുതിപ്പ് തുടരുന്നു. ഇതുവരെ ആഗോളതലത്തിൽ 111 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവയുടെ റിലീസ് ലക്കി ഭാസ്കറിന്റെ ബോക്സ് ഓഫീസ് കുതിപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു നിർമാതാക്കൾ. എന്നാൽ, അതൊന്നും ലക്കി ഭാസ്കറിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല.

ലക്കി ഭാസ്‍കര്‍ നാലാം ആഴ്ചയിലും കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് 125ഓളം സ്‍ക്രീനുകളില്‍ ആണ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 20.50 കോടി നേടി കഴിഞ്ഞു. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് ദുൽഖറിന്റെ നായികയായി എത്തിയത്.

ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് ഉൾപ്പെടെയുള്ള താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നു. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
അതേസമയം, ചിത്രം നവംബർ 30ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും എന്ന് റിപ്പോർട്ടുണ്ട്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്.