Kerala

പാലക്കാട് വോട്ട് നില പരിഗണിച്ച് പറഞ്ഞ കണക്കുകളില്‍ തെറ്റുപറ്റി

പാലക്കാട് വോട്ട് നില പരിഗണിച്ച് പറഞ്ഞ കണക്കുകളില്‍ തെറ്റുപറ്റി. ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ഉരുതിരിഞ്ഞ് വന്ന കണക്കുകളാണ് പറഞ്ഞിരുന്നത്. തെറ്റിയേക്കാമെന്ന് അപ്പോഴും പറഞ്ഞിരുന്നുവെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കണക്കുകള്‍ പിഴച്ചെങ്കിലും നേരിയ ഒരു പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് തന്നെയാണ് കരുതുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് 1500 വോട്ട് കൂട്ടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയില്‍ വോട്ട് വര്‍ധനയുണ്ടായില്ല. അതിന് കാരണം നിഷ്പക്ഷമായ വോട്ടുകള്‍ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.