പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രനോ, വി മുരളീധരനോ, കെ സുരേന്ദ്രനോ മത്സരിച്ചിരുന്നുവെങ്കിൽ ഫലം മാറിയേനെയെന്ന് മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ എൻ ശിവരാജൻ. 24 എക്സ്ക്ലൂസീവ്. ഇത്രയൊരു കനത്ത പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെങ്കിലും മേൽക്കൂരയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ട്, സന്ദീപ് വാര്യർ പാർട്ടി വിട്ട് പോകരുത്തായിരുന്നു എന്ന് അദ്ദേഹം.
താനായിരുന്നുവെങ്കിൽ ഈ ഒരു ഘട്ടത്തിൽ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കില്ല. പക്ഷേ തീരുമാനമെടുക്കേണ്ടിയിരുന്നത് സി കൃഷ്ണകുമാർ ആയിരുന്നു. അദ്ദേഹം അങ്ങനെയാണ് ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയില്ലെന്നും ശിവരാജൻ വ്യക്തമാക്കി.