Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മെറ്റല്‍, റോക്ക്, ഫോക്ക് സംഗീതത്തിന്റെ ഓളത്തിമിര്‍പ്പൊരുക്കി ഐഐഎംഎഫ് രണ്ടാം ദിനത്തിലെ ആകര്‍ഷണങ്ങളായി ലേസി ഫിഫ്റ്റിയും മാര്‍ടൈറും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2024, 07:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെറ്റല്‍, റോക്ക്, ഫോക്ക് സംഗീതത്തിന്റെ ഓളത്തിമിര്‍പ്പൊരുക്കി ഐഐഎംഎഫ്

രണ്ടാം ദിനത്തിലെ ആകര്‍ഷണങ്ങളായി ലേസി ഫിഫ്റ്റിയും മാര്‍ടൈറും കുലവും

 

തിരുവനന്തപുരം: തലസ്ഥാന നഗരം മെറ്റല്‍, റോക്ക് ഫോക്ക് സംഗീതത്തിന്റെ ഓളത്തിമിര്‍പ്പില്‍. രാജ്യാന്തര, തദ്ദേശീയ സംഗീത ബാന്‍ഡുകളുടെ വിസ്മയ പ്രകടനത്തിന് വേദിയൊരുക്കി കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെല്‍ (ഐ.ഐ.എം.എഫ്).

മെറ്റല്‍, റോക്ക് സംഗീത പ്രേമികളുടെ അഭിരുചികളെ ആഘോഷത്തിലാക്കുന്ന അവതരണവുമായാണ് ഐ.ഐ.എം.എഫ് ബാന്‍ഡുകള്‍ വേദിയില്‍ എത്തിയത്. കലാകാരന്‍മാരുടെ തത്സമയ പ്രകടനവും കാണികളുടെ നിറഞ്ഞ പങ്കാളിത്തവും പ്രോത്സാഹനവും സംഗീതോത്സവത്തെ ആവേശം നിറഞ്ഞതാക്കി മാറ്റി. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ബ്ലൂസ്-റോക്ക് ബാന്‍ഡ് ലേസി ഫിഫ്റ്റിയുടെയും നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള മാര്‍ടൈര്‍-പവര്‍ മെറ്റല്‍ ബാന്‍ഡും രണ്ടാം ദിവസത്തെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. വിദേശ രാജ്യങ്ങളിലെ സംഗീത ബാന്‍ഡുകളുടെ തത്സമയ പ്രകടനം ആസ്വദിക്കാനുള്ള അവസരത്തിനൊപ്പം സംഗീത ലോകത്തെ പുത്തന്‍ പ്രവണതകള്‍ അറിയാനും ഇത് ആസ്വാദകര്‍ക്ക് അവസരമൊരുക്കി. 2022 ല്‍ മെറ്റല്‍ഫാന്‍ എന്‍എല്‍ ആല്‍ബം ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്ത പുതിയ ആല്‍ബത്തിലെയും ‘ഫോര്‍ ദി യൂണിവേഴ്‌സ്’ എന്ന ക്ലാസിക് ആല്‍ബത്തിലെയും ട്രാക്കുകള്‍ മാര്‍ടൈര്‍ ആരാധകര്‍ക്കു വേണ്ടി പാടി. മാര്‍ടൈറിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഹൃദ്യമായ ആലാപനശൈലിയും ഊര്‍ജ്ജസ്വലമായ പ്രകടനവും കൊണ്ടാണ് ലേസി ഫിഫ്റ്റി ആരാധകരെ കൈയിലെടുത്തത്.

ഏറെ ആരാധകരുള്ള കേരള ഫോക്ക്-റോക്ക് ബാന്‍ഡായ കുലത്തിന്റെ തത്സമയ പ്രകടനവും കാണികളില്‍ ആവേശം നിറച്ചു. പ്രശസ്ത ഗായിക പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ മ്യൂസിക് ആല്‍ബമായ ‘ഐ റോട്ട് ദിസ് ഓണ്‍ എ റെയ്‌നി നൈറ്റി’ന്റെ സോഫ്റ്റ് ലോഞ്ചും രണ്ടാം ദിവസം നടന്നു. ആല്‍ബത്തില്‍ നിന്നുള്ള ഗാനങ്ങളുടെ ആദ്യ തത്സമയ അവതരണത്തിനും ഐ.ഐ.എം.എഫ് വേദിയായി. ഗബ്രി, തബാചാക്കെ എന്നീ ബാന്‍ഡുകളും ആസ്വാദകര്‍ക്ക് സംഗീതവിരുന്നൊരുക്കി.

വിവിധ ഭാഷകളിലുള്ള മെറ്റല്‍, ഹാര്‍ഡ്‌റോക്ക്, റോക്ക് ടു ഹിപ്-ഹോപ്പ്, ഫോക്ക്, ബ്ലൂസ്, ഇഡിഎം സംഗീതമാണ് ബാന്‍ഡുകള്‍ ഐ.ഐ.എം.എഫിലെ ആസ്വാദകര്‍ക്കു മുന്നിലെത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ബാന്‍ഡുകളുടെ പ്രകടനത്തിന് ആസ്വാദകര്‍ ഏറെയാണ്. കേരളത്തില്‍ നിന്നുള്ള ബാന്‍ഡുകള്‍ക്കും നിരവധി ആരാധകരാണുള്ളത്. തിരുവനന്തപുരത്തെ ബാന്‍ഡായ ഡിഐവൈ ഡിസ്റപ്ഷന്റെ അവതരണത്തോടെയാണ് മേള ആരംഭിച്ചത്.

ReadAlso:

രാഹുലുമായി വേദി പങ്കിടില്ല; സ്‌കൂൾ ശാസ്ത്രമേള വേദി വിട്ടിറങ്ങി ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ

സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിന് വിലക്ക് | high court bans plastic shampoo sachets sabarimala

ശബരിമല ഡ്യൂട്ടി; സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും | Alleged officers in list of SO for Sabarimala Mandalamakaravilakku duty

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം; പി.എസ്. പ്രശാന്തിനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദൻ

മുസ്ലീങ്ങളെ ചേർത്തുപിടിക്കാൻ ബിജെപി; ഗൃഹ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു

സമാപന ദിവസമായ ഞായറാഴ്ച ലിത്വാനിയയില്‍ നിന്നുള്ള ആഫ്രോഡെലിക് ബാന്‍ഡ് ഉള്‍പ്പെടെ ആറ് ബാന്‍ഡുകളുടെ അവതരണം നടക്കും. ആറ് രാജ്യങ്ങളില്‍ നിന്നായി 17 മ്യൂസിക്ക് ബാന്‍ഡുകളാണ് ഐ.ഐ.എം.എഫില്‍ പങ്കെടുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് ബാന്‍ഡ് അവതരണങ്ങള്‍ ആരംഭിക്കുന്നത്.

കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇന്‍ഡി മാഗസിനും സംയുക്തമായിട്ടാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ലൈവ് മ്യൂസിക്ക്, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, ഓണ്‍സൈറ്റ് ക്യാമ്പിംഗ്, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയാണ് ഫെസ്റ്റിവെലിലെ ശ്രദ്ധേയ വിഭാഗങ്ങള്‍. 15 വര്‍ക്ക്ഷോപ്പുകളാണ് ഫെസ്റ്റിവെലില്‍ നടക്കുന്നത്.

ഫെസ്റ്റിവെലിന്റെ ഭാഗമായി ആഭരണ നിര്‍മാണം, മണ്‍പാത്ര നിര്‍മ്മാണം, ഹാന്‍ഡ് ലൂം, കളരിപ്പയറ്റ്, ബീച്ച്‌യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിംഗ് സൗകര്യങ്ങളും ശില്‍പശാലകളും ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പര്യവേഷണം ചെയ്യുന്നതിനായി ഇന്‍ഡി സംഗീതത്തിനും ശില്പശാലകള്‍ക്കുമൊപ്പം കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തത്സമയ കലാ-കരകൗശല പ്രദര്‍ശനവും പങ്കെടുക്കുന്നവര്‍ക്ക് ആസ്വദിക്കാനാകും. നവംബര്‍ 25 വരെ ക്രാഫ്റ്റ് വില്ലേജ് കാമ്പസില്‍ ഓണ്‍സൈറ്റ് ക്യാമ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേദിക്ക് സമീപം സജ്ജീകരിച്ചിരിക്കുന്ന ടെന്റുകളിലാണ് ക്യാമ്പിങ്.

കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎല്‍സിസിഎസ്) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). കരകൗശല പാരമ്പര്യങ്ങള്‍ക്ക് പുറമെ, സാഹിത്യ-ചലച്ചിത്ര മേളകള്‍, കലാ പ്രദര്‍ശനങ്ങള്‍, ഡിസൈന്‍ ശില്‍പശാലകള്‍, മ്യൂസിക്‌ഷോകള്‍, ഹാക്കത്തോണുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, ഫ്ലീമാര്‍ക്കറ്റുകള്‍ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ആഗോള സാംസ്‌കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: instagram @iimf_2024, https://iimf.kacvkovalam.com എന്നിവ സന്ദര്‍ശിക്കാം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് http://bit.ly/4eZRuLE എന്ന ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Tags: Musicalmusic bandമെറ്റല്‍റോക്ക്ഫോക്ക് സംഗീതത്തിന്റെ ഓളത്തിമിര്‍പ്പൊരുക്കിഐഐഎംഎഫ്Iimf

Latest News

15 വർഷങ്ങൾക്ക് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഡൽഹി പോലീസിന്റെ പിടിയിൽ

രഞ്ജി ട്രോഫിയിൽ കേരളം നാളെ സൗരാഷ്ട്രയ്ക്കെതിരെ

‘ഓപ്പറേഷന്‍ രക്ഷിത’; മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേർ തിരുവനന്തപുരത്ത് പിടിയിൽ

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു: നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്; അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies