Kerala

ഉപതെരഞ്ഞെടുപ്പിൽ ആകെ നഷ്ടം ബിജെപിക്ക് മാത്രം; ഇതിൽ നിന്നും പഠിക്കേണ്ട പാഠങ്ങൾ

എൽഡിഎഫിനും യുഡിഎഫിനും അവരുടെതായ രീതിയിൽ ആഹ്ലാദിക്കാൻ സാധ്യമാകുന്ന ഫലങ്ങളാണ് ശനിയാഴ്ച ഉണ്ടായത്, വയനാടും പാലക്കാട് യുഡിഎഫ് നിലനിർത്തിയപ്പോൾ ചേലക്കരയിൽ എൽഡിഎഫിന് വേണ്ടി സിപിഎം തങ്ങളുടെ 28 കൊല്ലത്തെ തേരോട്ടം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു, ആകെ നഷ്ടം ബിജെപിക്ക് മാത്രം. ഈ ഫലങ്ങൾ തീർച്ചയായും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും അടുത്ത കൊല്ലം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വിരൽ ചുണ്ടുന്ന ഫലങ്ങളാണ്. കേരള രാഷ്ട്രീയം ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് ഈ ഉത്തരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മത്സര രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇറങ്ങില്ല എന്ന് പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം വയനാട്ടിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ നേടിയ ഭൂരിപക്ഷത്തെ കവച്ചു വയ്ക്കുന്നതായിരുന്നു. ഏതാണ്ട് 10% ഓളം പോളിംഗ് കുറഞ്ഞ സാഹചര്യത്തിലായിരുന്നു ഈ 52 കാരി വിജയിച്ചത്. ഒരുപക്ഷേ ആ വിജയം ആരും പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറമായിരുന്നു. ഭൂരിപക്ഷം എത്രയായിരുന്നു എന്ന് മാത്രമായിരുന്നു ചോദ്യം. പ്രിയങ്കയുടെ അകമഴിഞ്ഞ സ്നേഹ പ്രകടനത്തിന് വയനാട്ടുകാർ വീണ്ടും കൈ പൊക്കുകയായിരുന്നു. പാലക്കാട് സ്ഥിതി വ്യത്യസ്തമായിരുന്നു. കേരളം ഇന്നോളം കാണാത്ത വൃത്തികെട്ട രാഷ്ട്രീയമാണ് അവിടെ അരങ്ങേറിയത്.

അതൊരു പുതുമുഖമായ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുലിന് അനുകൂലമായ അടിയൊഴുക്കാണ് ഉണ്ടാക്കിയത്. 2019 ൽ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷം മറികടന്നാണ് രാഹുൽ വിജയ് കൊടി പാറിച്ചത്. 2021ൽ ആലത്തൂർ സിപിഎം സ്ഥാനത്തുനിന്ന് വിജയിച്ച കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം സിപിഎമ്മിന് ലഭിച്ചില്ലെങ്കിലും ഇത്തവണ യു ആർ പ്രദീപിന്റെ വിജയം ഒട്ടും മങ്ങലേൽപ്പിച്ചില്ല. ഇരു മുന്നണികൾക്കും ബിജെപി ക്കും ഒരുപാട് പാഠം പഠിപ്പിച്ചാണ് ഈ മൂവരയും ജനങ്ങൾ വിജയിപ്പിച്ചത്. നേരായ രാഷ്ട്രീയത്തിൽ മാത്രമേ കേരളത്തിന് സ്ഥാനമുള്ളൂ എന്ന് തെളിയിക്കുന്നു നാലാം തവണയും പാലക്കാട് സിപിഎമ്മിന് തഴഞ്ഞു. പ്രത്യേകിച്ച് ഒരു ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം അല്ലാതെ ഒരു സ്ഥാനാർത്ഥിയെ നിലനിർത്തുമ്പോൾ തന്നെ സിപിഎം അവിടെ പരാജയം സമ്മതിക്കുകയായിരുന്നു. ഇതുകൂടാതെ ട്രോളി വിവാദം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ വിലകുറഞ്ഞ സംവാദവും ഭൂഷണവും എല്ലാം വോട്ടർമാർ പാടെ നിരാകരിക്കുകയായിരുന്നു.