Science

ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം റഷ്യയുടെ ; ഭീതിയോടെ ഗവേഷകർ | earth-magnetic-north-pole-drift

ചൂടായ ഇരുമ്പ് ദ്രാവക രൂപത്തിൽ ഒഴുകുമ്പോഴാണ് കാന്തികധ്രുവത്തിന് ചലനങ്ങൾ സംഭവിക്കുന്നത്

ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്കനുസരിച്ചാണ് ലോകത്തെ നാവിഗേഷൻ സംവിധാനങ്ങളുൾപ്പടെ പ്രവർത്തിക്കുന്നത്. ഭൂമിയുടെ ബാഹ്യ കാമ്പിലെ ദ്രാവക ലോഹങ്ങളുടെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. ചൂടായ ഇരുമ്പ് ദ്രാവക രൂപത്തിൽ ഒഴുകുമ്പോഴാണ് കാന്തികധ്രുവത്തിന് ചലനങ്ങൾ സംഭവിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവത്തിൽ നിന്ന് വ്യത്യസ്തമായി, കാന്തിക ഉത്തരധ്രുവം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നാൽ അടുത്തിടെ ഈ ചലനങ്ങളുടെ വേഗം വർധിച്ചിരിക്കുന്നു.

ധ്രുവം കാനഡയിൽ നിന്ന് സൈബീരിയയിലേക്ക് ഏകദേശം 2,250 കിലോമീറ്റർ നീങ്ങി. ഈ വേഗതയിൽ ചലനം തുടർന്നാൽ, അടുത്ത ദശകത്തിൽ ഭൂമിയുടെ കാന്തിക ഉത്തരധ്രുവം 660 കിലോമീറ്റർകൂടി നീങ്ങും. ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെയാണ് നീങ്ങുന്നത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയിലെ (ബിജിഎസ്) ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, 2040-ഓടെ എല്ലാ കോമ്പസുകളും ഒരുപക്ഷേ യഥാർത്ഥ വടക്ക് കിഴക്കോട്ട് തിരിഞ്ഞേക്കാം.1980നും 1990ത്തിനും ഇടയ്ക്കു കാര്യമായ ചലനങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ 40 വർഷത്തിനിടെ ദുരൂഹമാം വിധം സ്ഥാനചലന വേഗം വർധിക്കുകയായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉപയോഗിക്കുന്ന നാവിഗേഷൻ സർവീസായ ജിപിഎസിന്റെ കൃത്യത നഷ്ടപ്പെട്ടാല്‍ നിരവധി വ്യക്തികളുടെയും തന്ത്രപ്രധാന കാര്യങ്ങളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സാരമായി പ്രശ്‌നം വരാമെന്നാണ് വിലയിരുത്തല്‍. ലൊക്കേഷന്‍ ട്രാക്കിങ് സെന്‍സര്‍ സംവിധാനം അപ്പാടെ അവതാളത്തിലാകാം.സാധാരണക്കാരന്റെ ജീവിതം മുതല്‍ മുങ്ങിക്കപ്പലുകളുടെയും വിമാനങ്ങളുടെയും നീക്കം വരെ പ്രശ്‌നത്തിലാകാം. വന്‍പ്രതിസന്ധിയാണ് ലോകം നേരിടാന്‍ പോകുന്നതെന്നാണ് ഒരുകൂട്ടം വിദഗ്ധര്‍ പറയുന്നത്. ജിപിഎസ് നാവിഗേറ്റിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന വിമാനങ്ങളും മുങ്ങിക്കപ്പലുകളും മുതല്‍ ഗൂഗിള്‍ മാപ്‌സ് വരെയുള്ള നിരവധി കാര്യങ്ങള്‍ക്കു പിന്‍ബലം നല്‍കുന്നത് വേള്‍ഡ് മാഗ്നറ്റിക് മോഡലാണ്. ഈ മോഡലിൽ മാറ്റം വരുത്തി പ്രശ്നത്തിന് പരിഹാരം കാണുകയായിരിക്കും ചെയ്യുക.

STORY HIGHLLIGHTS :  earth-magnetic-north-pole-drift