കടുത്ത ഉപതിരഞ്ഞെടുപ്പിന്റെ ചൂടു കഴിഞ്ഞു ഇനി സ്ഥാനാർത്ഥികൾക്ക് വിശ്രമിക്കാനുള്ള സമയം, കോൺഗ്രസിന്റെ കോട്ടയായ വയനാട് കന്നിയങ്കം കുറിച്ച പ്രിയങ്കയ്ക്കും, ചേലക്കര എന്ന ചെങ്കോട്ട യു.ആർ പ്രദീപിന്റെ കൈകളിൽ ഭദ്രവുമായപ്പോൾ, ജനങ്ങളെ ഒന്നാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വിവാദ കോട്ട പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന്റെ കൈയിലുമായിരിക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് രാഹുൽ ഗാന്ധി 642299 ഉം, പാലക്കാട് ഷാഫി പറമ്പിൽ 53080, ചേലക്കര കെ രാധാകൃഷ്ണൻ 81885
വയനാട് 622338 വോട്ടുകൾക്ക് പ്രിയങ്കയും, ചേലക്കരയിൽ യു ആർ പ്രദീപ് 64827 വോട്ടുകൾക്കും
പാലക്കാട് രാഹുൽ മങ്കൂട്ടത്തിൽ 58389 വോട്ടിനുമാണ് വിജയിച്ചിരിക്കുന്നത്.
രാഷ്ട്രീയത്തിന്റെ ചില ഭാവങ്ങൾക്ക് ഞാൻ യോജിച്ചയാളല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിലവിലെ ജീവിതത്തിൽ ഞാൻ സംതൃപ്തയാണ്. ഞാനെന്നെ കൃത്യമായി കണ്ടെത്തിക്കഴിഞ്ഞെന്ന് എനിക്കിപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പക്ഷെ, ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഞാനില്ലെന്നത് വ്യക്തമായ കാര്യമാണ്.’. വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ പറഞ്ഞൊരു പ്രിയങ്കയുണ്ടായിരുന്നു. പിന്നീട് തന്നെ പൂർണ്ണമായി മനസിലാക്കിയെന്ന ബോധ്യത്തിന്റെ പുറത്താകണം പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുന്നതും ഇപ്പോൾ വയനാടിന്റെ എം.പിയായി പാർലമെന്റിലെത്തുന്നതും. അത് മാത്രമല്ല നവംബർ 25ന് തുടങ്ങുന്ന ശീതകാല പാർലമെന്റ് സമ്മേളനത്തിൽ കേരളത്തിൽ നിന്നും പുതു പ്രതീക്ഷകൾ ഉയർത്തികൊണ്ടൊരു എംബി കൂടി.
ചേലക്കരയിലേക്ക് വരുമ്പോൾ
ചേലക്കര ഇടതുപക്ഷത്തിൻ്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിച്ചുകൊണ്ടാണ് യുആർ പ്രദീപിന്‍റെ മിന്നുന്ന ജയം.
ഇടത് കോട്ടയെന്നറിയപ്പെടുന്ന ചേലക്കരയിൽ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയ യുആർ പ്രദീപ് ഒരു ഘട്ടത്തിലും പിന്നോട്ട് പോയില്ല. ഓരോ ഘട്ടത്തിലും വ്യക്തമായ മുൻതൂക്കത്തോടെ ലീഡ് ഉയർത്തുകയും ചെയ്തു. ചേലക്കര പഞ്ചായത്തിലടക്കം ലീഡ് നേടാനായി.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പൻ കുതിപ്പ് നടത്തുമ്പോൾ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്.
നിരന്തരം ഉയർന്നുവന്ന വിവാദങ്ങൾക്ക് മേൽ ചവിട്ടി കൊണ്ടായിരുന്നു രാഹുൽ വിജയം.
പാലക്കാട് ആദ്യഘട്ടത്തിൽ, പതിവുപോലെ എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ നഗരസഭാ മുന്നേറ്റത്തിന് മുന്നിൽ രാഹുൽ മാങ്കൂട്ടം ഒപ്പമെത്താൻ കിതച്ചെങ്കിലും പിന്നീട് ലീഡുയർത്തുന്ന കാഴ്ചയാണ് കണ്ടത്.