കോൺഗ്രസ് 60 മുതൽ 70 സീറ്റുകൾ വരെ നേടുമെന്ന ചെന്നിത്തലയുടെ അവകാശവാദങ്ങൾ പൊളിഞ്ഞു.
മഹാ വികാസ് അഘാഡിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച എഐസിസി ഇൻചാർജ് രമേശ് ചെന്നിത്തലയ്ക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ 10 മാസമായി മഹാരാഷ്ട്ര കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്ന ചെന്നിത്തല, കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും സഖ്യകക്ഷികളെ ഒന്നിച്ചുകൊണ്ടുപോകുന്നതിലും നിർണായക പങ്ക് വഹിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ കല്ലുകടി ഉണ്ടാകാതിരിക്കാനടക്കം ചെന്നിത്തല ശ്രദ്ധിച്ചിരുന്നു.
വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളെ തള്ളി രംഗത്തെത്തിയ രമേശ് ചെന്നിത്തല മഹാ വികാസ് അഘാഡി സഖ്യം 10 സീറ്റുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ഭരണം പിടിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് 60 മുതൽ 70 സീറ്റുകൾ വരെ നേടുമെന്നായിരുന്നു ചെന്നിത്തലയുടെ അവകാശവാദം.