മുനമ്പത്തെ പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നൽകി. സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊതുയോഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് സമരസമിതി മറുപടി നൽകി. വഫ്ഖിൻ്റെ ആസ്തി വിവരപട്ടികയിൽ നിന്ന് ഒഴിവാക്കും വരെ നിരാഹാര സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്ന് സമരസമിതി വ്യക്തമാക്കി. കമ്മീഷന്റെ രൂപരേഖയെ കുറിച്ചുള്ള ചർച്ചയാണ് പ്രധാനമായും ഇന്ന് നടന്നത്. കമ്മീഷന്റെ സ്വഭാവം എന്തെന്ന് ഉടനെ അറിയാം. ഇന്നലത്തെ ഉന്നതല യോഗത്തിന് ശേഷമുള്ള ആശങ്ക ഇപ്പോൾ അകന്നുവെന്ന് സമരസമിതി അറിയിച്ചു.