Travel

കേരളത്തിലെ ആരും അറിയാത്ത മനോഹാരിത; നി​​​ഗൂ​ഢ​ത​ക​ളും​ ​ര​ഹ​സ്യ​ങ്ങ​ളും​ ​ ഒ​ളി​പ്പി​ച്ചി​രിക്കുന്ന ദ്വീ​പ് | travel-to-ponnumthuruthu-varkala

കേരളത്തിലെ ആരും അറിയാത്ത മനോഹാരിത അതാണ് പൊ​ന്നും​തു​രു​ത്ത് ! മൂ​വ​ന്തി​ച്ചോ​പ്പി​ൽ​ ​മു​ങ്ങി​ത്താ​ഴു​ന്ന​ ​സൂ​ര്യ​നെ​ ​നോ​ക്കി​ ​ഓ​ളം​ത​ല്ലു​ന്ന​ ​അ​ഞ്ചു​തെ​ങ്ങ് ​കാ​യ​ലി​നു​ ​ന​ടു​വി​ൽ​ ​സ്വ​ച്ഛ​വും​ ​സു​ന്ദ​ര​വു​മാ​യ​ ​ഒ​രു​ ​ചെ​റു​ദ്വീ​പ്.​ ​പേ​രി​ൽ​ത്ത​ന്നെ​ ​നി​​​ഗൂ​ഢ​ത​ക​ളും​ ​ര​ഹ​സ്യ​ങ്ങ​ളും​ ​ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന ഇടം. അ​‍​ഞ്ചു​തെ​ങ്ങ് ​കാ​യ​ലി​ലൂ​ടെ​ ​അ​വി​സ്മ​ര​ണീ​യ​മാ​യ​ ​ഒ​രു​ ​യാ​ത്ര​ ​വേ​ണ്ടി​വ​രും,​​​ ​പൊ​ന്നും​തു​രു​ത്തി​നെ​ ​ആ​ഴ​ത്തി​ല​റി​യാ​ൻ.​ ​തോ​ണി​യി​ൽ​ ​വേ​ണം​ ​തു​രു​ത്തി​ലേ​ക്കെ​ത്താ​ൻ.​ ​തു​രു​ത്തി​ലേ​ക്കു​ള്ള​ ​കാ​യ​ൽ​ ​യാ​ത്ര​യി​ൽ​ത്ത​ന്നെ​ ​തി​ങ്ങി​നി​റ​ഞ്ഞ​ ​മ​ര​ങ്ങ​ളും​ ​വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളു​മൊ​ക്കെ​ ​സ​ഞ്ചാ​രി​യു​ടെ​ ​കാ​ഴ്ച​യി​ലു​ട​ക്കും.​ ​അ​പൂ​ർ​വ​ ​ഇ​നം​ ​മ​ര​ങ്ങ​ളും​ ​ജീ​വ​ജാ​ല​ങ്ങ​ളു​മ​ട​ങ്ങി​യ​ ​പ്ര​കൃ​തി​യു​ടെ​ ​മാ​യ​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് ​സ​ഞ്ചാ​രി​ക​ൾ​ ​പ​തി​യെ​ ​വ​ഴു​തി​വീ​ഴും.

പൊ​ന്നും​തു​രു​ത്ത് ​ദ്വീ​പി​നെ​ ​ചു​റ്റി​പ്പ​റ്റി​ ​ഒ​രു​പാ​ട് ​ക​ഥ​ക​ളു​ണ്ട്,​​​ ​പ്ര​ചാ​ര​ത്തി​ൽ.​ ​നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ ​മു​ൻ​പ്,​​​ ​രാ​ജ​ഭ​ര​ണ​കാ​ല​ത്ത് ​യു​ദ്ധ​വേ​ള​യി​ൽ​ ​ആ​റ്റി​ങ്ങ​ൽ​ ​കൊ​ട്ടാ​ര​ത്തി​ലെ​ ​മ​ഹാ​റാ​ണി​മാ​രു​ടെ​ ​സ്വ​ർ​ണ​മു​ൾ​പ്പെ​ടെ​ ​വി​ല​പി​ടി​പ്പു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​സൂ​ക്ഷി​ക്കാ​ൻ​ ​പ​റ്റാ​ത്ത​തു​കൊ​ണ്ട് ​മ​നു​ഷ്യ​വാ​സ​മി​ല്ലാ​തി​രു​ന്ന​ ​ഈ​ ​ദ്വീ​പി​ൽ​ ​കാ​ല​ങ്ങ​ളോ​ളം​ ​സൂ​ക്ഷി​ച്ചെ​ന്നും,​ ​ആ​ ​നി​ധി​ക്ക് ​നാ​​​ഗ​ങ്ങ​ൾ​ ​കാ​വ​ലി​രു​ന്നു​വെ​ന്നു​മാ​ണ് ​ഒ​രു​ ​ക​ഥ.​ ​പൊ​ന്നു​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​തു​രു​ത്ത് ​അ​ങ്ങ​നെ​ ​പൊ​ന്നും​തു​രു​ത്ത് ​ആ​യി​!​ ​രാ​മാ​യ​ണ​ ​കാ​ല​ത്ത് ​മ​രു​ത്വാ​മ​ല​യു​മാ​യി​ ​ഹ​നു​മാ​ൻ​ ​കാ​യ​ലി​നു​ ​മു​ക​ളി​ലൂ​ടെ​ ​പോ​യ​പ്പോ​ൾ​ ​അ​ട​ർ​ന്നു​വീ​ണ​ ​ഭാ​ഗ​മാ​ണെ​ന്ന് ​പൊ​ന്നും​തു​രു​ത്ത് ​ആ​യ​തെ​ന്ന് ​ഒ​രു​ ​ഐ​തി​ഹ്യം.​ ​പ​ഞ്ച​പാ​ണ്ഡ​വ​ർ​ ​ഇ​വി​ടെ​ ​എ​ത്തി​യി​രു​ന്ന​താ​യും​ ​വി​ശ്വാ​സ​മു​ണ്ട്.

വി​ജ​ന​മാ​യി​ക്കി​ട​ന്നി​രു​ന്ന​ ​ദ്വീ​പി​ലേ​ക്ക്,​​​ ​അ​ടു​ത്ത​ ​ക​ര​ക​ളി​ൽ​ ​നി​ന്ന് ​നാ​ട്ടു​കാ​ർ​ ​ക​ന്നു​കാ​ലി​ക​ൾ​ക്ക് ​കൊ​ടു​ക്കാ​ൻ​ ​പു​ല്ല് ​ശേ​ഖ​രി​ക്കാ​നും​ ​മ​റ്റും​ ​എത്തു​മാ​യി​രു​ന്ന​ത്രേ.​ ​അ​ങ്ങ​നെ​ ​പു​ല്ലു​ ​ചെ​ത്താ​നെ​ത്തി​യ​വ​ർ,​​​ ​ശി​ല​യി​ൽ​ ​കൊ​ത്തി​യ​ ​ഒ​രു​ ​വി​​​ഗ്ര​ഹം​ ​ക​ണ്ടെ​ത്തു​ക​യും,​​​ ​അ​വി​ടെ​ ​ക്ഷേ​ത്ര​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​മ​ന​സി​ലാ​ക്കു​ക​യും​ ​ചെ​യ്തു.​ ​പി​ന്നീ​ട് ​ശ്രീ​നാ​രാ​യ​ണ​ ​​​ഗു​രു​ദേ​വ​നാ​ണ് ​ഇ​വി​ടെ​ ​ശി​വ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​വ​രു​ണ്ട്.​ ​കാ​യി​ക്ക​ര,​ ​നെ​ടു​ങ്ങ​ണ്ട,​ ​ഒ​ന്നാം​പാ​ലം​ ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ബു​ദ്ധ​മ​ത​ത്തി​ന് ​പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്ന​താ​യും​ ​പ​റ​യ​പ്പെ​ടു​ന്നു.
നൂ​റു​ ​വ​ർ​ഷം​ ​മു​ൻ​പ് ​​​ഗു​രു​ദേ​വ​ൻ​ ​പ്ര​തി​ഷ്ഠി​ച്ച​താ​യി​ ​പ​ല​രും​ ​ക​രു​തു​ന്ന​ ​വി​​​ഗ്ര​ഹ​മ​ല്ല​ ​ഇ​പ്പോ​ൾ​ ​ഇ​വി​ടെ​യു​ള്ള​ത്.​ ​കാ​ല​ക്ര​മേ​ണ​ ​ക്ഷേ​ത്രം​ ​ന​വീ​ക​രി​ക്കു​ക​യും​ ​ശി​വ​പാ​ർ​വ​തി​മാ​രു​ടെ​ ​പ്ര​ധാ​ന​ ​പ്ര​തി​ഷ്ഠ​യും,​​​ ​​​ഗ​ണ​പ​തി,​ ​മ​ഹാ​വി​ഷ്ണു,​ ​നാ​​​ഗ​ദൈ​വ​ങ്ങ​ൾ​ ​എ​ന്നീ​ ​പ്ര​തി​ഷ്ഠ​ക​ൾ​ ​കൂ​ടി​ ​സ്ഥാ​പി​ക്കു​ക​യും​ ​ചെ​യ്തു.​ ​ശി​വ​രാ​ത്രി​ ​ദി​വ​സ​മാ​ണ് ​ഇ​വി​ടു​ത്തെ​ ​പ്ര​ധാ​ന​ ​ആ​ഘോ​ഷം.​ ​അ​ന്ന് ​പൊ​ങ്കാ​ല​ ​ഉ​ൾ​പ്പെ​ടെ​ ​ച​ട​ങ്ങു​ക​ളു​ണ്ട്.

പ​ണ​യ​ ​കു​ടും​ബ​മാ​യി​രു​ന്നു​ ​ആ​ദ്യം​ ​പൊ​ന്നും​തു​രു​ത്തി​ന്റെ​ ​അ​വ​കാ​ശി​ക​ൾ.​ ​പി​ന്നീ​ട് ​അ​വ​രി​ൽ​ ​നി​ന്ന് ​നെ​ടു​ങ്ങ​ണ്ട​ ​വ​ല്യ​പു​ര​യ്ക്ക​ൽ​ ​കു​ടും​ബം​ ​പൊ​ന്നും​തു​രു​ത്ത് ​വി​ല​യ്ക്കു​ ​വാ​ങ്ങു​ക​യും​ ​സം​ര​ക്ഷി​ച്ച് ​പോ​രു​ക​യും​ ​ചെ​യ്തു.​ ​പ​തി​ന​ഞ്ച് ​ഏ​ക്ക​ർ​ ​ക​ര​യും,​​​ ​മൂ​ന്ന് ​ഏ​ക്ക​ർ​ ​കാ​യ​ൽ​പ്ര​ദേ​ശ​വും​ ​ചേ​ർ​ന്ന് 18​ ​ഏ​ക്ക​റോ​ളം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​തു​രു​ത്ത് ​കാ​ല​ക്ര​മേ​ണ​ ​ഇ​ടി​ഞ്ഞ് ​കാ​യ​ലി​നോ​ട് ​ചേ​ർ​ന്നു​ ​ക​ഴി​ഞ്ഞു.​ ​ഇ​പ്പോ​ൾ​ ​മൂ​ന്ന് ​ഏ​ക്ക​റോ​ളം​ ​മാ​ത്ര​മേ​ ​തു​രു​ത്തി​ന് ​വി​സ്തൃ​തി​യു​ള്ളൂ. ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​കി​ച്ച് ​വ​രു​മാ​ന​മൊ​ന്നും​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ​ ​തു​രു​ത്ത് ​സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ​ ​ചെ​ല​വ് ​കു​ടും​ബ​ത്തി​ന് ​താ​ങ്ങാ​നാ​കു​മാ​യി​രു​ന്നി​ല്ല.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​കു​ടും​ബ​ക്കാ​ർ​‌​ ​ചേ​ർ​ന്ന് ​ഒ​രു​ ​ട്ര​സ്റ്റ് ​രൂ​പീ​ക​രി​ച്ച് ​ക്ഷേ​ത്രം​ ​ന​വീ​ക​രി​ക്കു​ക​യും,​​​ 2008​-​ൽ​ ​ഈ​ ​ട്ര​സ്റ്റി​നു​ ​കീ​ഴി​ൽ​ ​പൊ​ന്നും​തു​രു​ത്ത് ​ഒ​രു​ ​ടൂ​റി​സം​ ​സ്പോ​ട്ട് ​ആ​ക്കി​ ​മാ​റ്റു​ക​യും​ ​ചെ​യ്തു.​ ​ക​യാ​ക്കി​ംഗ്​പ്രേ​മി​ക​ൾ​ക്കി​ട​യി​ലും​ ​പ്ര​സി​ദ്ധ​മാ​ണ് ​ഇ​വി​ടം.

തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​വ​ർ​ക്ക​ല​യ്ക്കു​ ​സ​മീ​പ​മാ​ണ് ​പൊ​ന്നും​തു​രു​ത്ത്.​ ​വ​ർ​ക്ക​ല​യി​ൽ​ ​നി​ന്ന് 12​ ​കി​ലോ​ ​മീ​റ്റ​ർ​ ​ദൂ​രം.​ ​നെ​ടു​ങ്ങ​ണ്ട​യി​ൽ​ ​നി​ന്ന് ​തു​രു​ത്തി​ലേ​ക്കു​ ​പോ​കാ​ൻ​ ​വ​ള്ളം​ ​കി​ട്ടും.​ ​കാ​യ​ലി​ലൂ​ടെ​ 30​ ​മി​നി​ട്ട് ​യാ​ത്ര.​ ​ട്രെ​യി​നി​ലോ​ ​ബ​സി​ലോ​ ​എ​ത്തു​ന്ന​വ​ർ,​​​ ​വ​ർ​ക്ക​ല​ ​സ്റ്റേ​ഷ​നി​ൽ​ ​ഇ​റ​ങ്ങി,​​​ ​ക​ട​യ്ക്കാ​വൂ​ർ​ ​റോ​ഡി​ൽ​ ​യാ​ത്ര​ ​ചെ​യ്ത് ​നെ​ടു​ങ്ങ​ണ്ട​ ​ഒ​ന്നാം​ ​പാ​ല​ത്തി​ൽ​ ​എ​ത്ത​ണം.​ ​ഇ​വി​ടെ​ ​നി​ന്ന് ​കാ​യ​ൽ​ക്ക​ര​യി​ലേ​ക്ക് ​റോ​ഡു​ണ്ട്.​ ​വ​ള്ള​ത്തി​ൽ​ ​യാ​ത്ര​ ​തു​ട​രാം.ഡി​സം​ബ​ർ​ ​മു​ത​ൽ​ ​മാ​ർ​ച്ച് ​വ​രെ​യാ​ണ് ​പൊ​ന്നും​തു​രു​ത്ത് ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​ഉ​ത്ത​മം.​ ​രാ​വി​ലെ​ 5​:30​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12​:00​ ​വ​രെ​യും,​​​ ​വൈ​കു​ന്നേ​രം​ 4​:00​ ​മു​ത​ൽ​ 7​:00​ ​വ​രെ​യു​മാ​ണ് ​സ​ന്ദ​ർ​ശ​ന​ ​സ​മ​യം.​ ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​ദ്വീ​പി​ൽ​ ​ചെ​ല​വ​ഴി​ക്കാം.​ ​എ​ൻ​ട്രി​ ​ഫീ​സോ​ ​പാ​സോ​ ​ഇ​ല്ല.​ ​രാ​വി​ലെ​ 7.30​ ​നും​ 9​ ​മ​ണി​ക്കു​മാ​ണ് ​ക​ട​ത്തു​വ​ള്ളം.​ ​വൈ​കു​ന്നേ​രം​ ​നാ​ലേ​കാ​ലി​നു​ള്ള​ ​വ​ള്ളം​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പൂ​ജ​യ്ക്കു​ ​ശേ​ഷം​ ​ആ​റേ​കാ​ലി​ന് ​തി​രി​കെ​യെ​ത്തും.​ ​ദ്വീ​പി​ൽ​ ​ക്ഷേ​ത്ര​മ​ല്ലാ​തെ​ ​മ​റ്റു​ ​കെ​ട്ടി​ട​മി​ല്ല.​ ​പൊ​ന്നും​തു​രു​ത്തി​ലേ​ക്ക് ​ബോ​ട്ട് ​സ​ർ​വീ​സു​മു​ണ്ട്.

STORY HIGHLLIGHTS :  travel-to-ponnumthuruthu-varkala