ഉച്ചയൂണിന് വളരെ എളുപ്പത്തിലൊരു മോര് കറി തയ്യാറാക്കിയാലോ? ഇത് മാത്രം മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. തൈര് 500 മില്ലി
- 2. തേങ്ങ ഒരു മുറി
- 3. കായ 200 ഗ്രാം
- 4. പച്ചമുളക് 4ണ്ണം
- 5. കുഞ്ഞുള്ളി 15 എണ്ണം
- 6. ഉപ്പ് ആവശ്യത്തിന്
- 7. മഞ്ഞൾപ്പൊടി,1/4 ടേബിൾസ്പൂൺ
- 8.ജീരകം ഒരു നുള്ള്
- 9. ഉലുവ ഒ രു നുള്ള്
- 10. കടു ക്1/2 ടേബിൾസ്പൂൺ
- 11. എണ്ണ 2 ടേബിൾസ്പൂൺ
- 12.വറ്റൽമുളക് 4 എണ്ണം
- 13. വേപ്പില ഒരു തണ്ട്
- 14. കാന്താരി 7 എണ്ണം
തയ്യാറാക്കുന്ന വിധം
കായ ചെറുതാക്കി അരിഞ്ഞു മഞ്ഞൾപ്പൊടിയും ഉപ്പും പച്ചമുളക് അരിഞ്ഞതും ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങയും കാന്താരിയും രണ്ട് ചുവന്നുള്ളിയും ജീരകവും മയത്തിൽ അരച്ചത്ത് ചേർക്കുക. പിന്നീട് തൈര് ഉടച്ചു ചേർക്കുക. തിളച്ചുതുടങ്ങും മുമ്പ് നന്നായി ഇളക്കി തീഓഫ് ചെയ്യുക. ശേഷം എണ്ണയിൽ ഉലുവ, കടുക്, വറ്റൽമുളക്, വേപ്പില താളിച്ചു ചേർക്കുക. ഉപ്പ് പാകത്തിനു ചേർക്കാം.