Celebrities

വിവാഹ ഒരുക്കങ്ങൾ ആരംഭിച്ച് തമന്ന; വരനെ അറിയാം… | thamannah

തങ്ങളുടെ പ്രണയ ബന്ധത്തില്‍ തുടരുന്ന മൗനം പോലെ ദമ്പതികൾ ഇതുവരെ വിവാഹ കാര്യത്തിലും ഒരു കാര്യവും പരസ്യമാക്കിയിട്ടില്ല.

മുംബൈ: പ്രണയ താര ജോഡികളായ തമന്നയും വിജയ് വർമ്മയും വിവാഹിതരാകാന്‍ പോകുന്നു. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹ തീയതി പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. അടുത്തവര്‍ഷം ഇരുവരുടെയും വിവാഹം ഉണ്ടാകും എന്നാണ് സൂചന.

ജീവിതത്തിലെ അടുത്തഘട്ടത്തിലേക്ക് കടക്കുന്ന ഇവര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഡേറ്റിംഗിലാണ്. തമന്നയും വിജയ് വർമ്മയും ഒരു പുതിയ വീട് തേടുകയാണെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അടുത്ത വർഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതായും അതിനുള്ള ഒരുക്കങ്ങൾ ഇരുവരും ആരംഭിച്ചതായും വിവരമുണ്ട്.

എന്നാല്‍ തങ്ങളുടെ പ്രണയ ബന്ധത്തില്‍ തുടരുന്ന മൗനം പോലെ ദമ്പതികൾ ഇതുവരെ വിവാഹ കാര്യത്തിലും ഒരു കാര്യവും പരസ്യമാക്കിയിട്ടില്ല. എന്നാല്‍ താരങ്ങള്‍ വിവാഹം സംബന്ധിച്ച് വളരെ ഗൗരവത്തോടെയാണ് സംസാരിക്കുന്നതെന്നാണ് ഇവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023-ൽ ലസ്റ്റ് സ്റ്റോറീസ് 2-ന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് തമന്നയും വിജയ് വര്‍മ്മയും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചത്. ഇരുവരും ഒന്നിച്ച് എത്തിയ ആദ്യത്തെ ചിത്രമായിരുന്നു ഈ ഒടിടി ചിത്രം. അടുത്തിടെ എല്ലാവര്‍ക്കും അറിയാമെങ്കിലും തങ്ങളുടെ ബന്ധത്തിന്‍റെ സ്വകാര്യത തങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് വിജയ് വര്‍മ്മ പ്രതികരിച്ചിരുന്നു.

അതേ സമയം താരങ്ങള്‍ മുംബൈയിലാണ് തങ്ങളുടെ പുതിയ ഭവനം തേടുന്നത് എന്നാണ് വിവരം. ബോളിവുഡ് താരങ്ങള്‍ ഏറെ താമസിക്കുന്ന പാലി ഹില്‍സിലാണ് താരങ്ങളും അപ്പാര്‍ട്ട്മെന്‍റ് അന്വേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘സിക്കന്ദര്‍ കാ മുഖന്ദര്‍’ എന്ന ചിത്രമാണ് തമന്നയുടെതായി ഇനി ഇറങ്ങാനുള്ളത്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ഒരു തെഫ്റ്റ് ത്രില്ലറായ ചിത്രം നെറ്റ്ഫ്ലിക്സ് വഴിയാണ് റിലീസാകുന്നത്.

content highlight: tamannaah-bhatia-vijay-varma-planning-to-get-married