പാഴായി പോകാതെ വെളുത്തുള്ളിയെ എങ്ങനെ സംരക്ഷിക്കാനാവും.
വെളുത്തുള്ളി സൂക്ഷിക്കുന്നതിന് ചില രീതികളുണ്ട്. ഇതനുസരിച്ച് വയ്ക്കുകയാണെങ്കില്‍ വെളുത്തുള്ളി മുള പൊട്ടാതെ, കേടാകാതെ കൂടുതല്‍ ദിവസം ഇരിക്കും. ഇതിനുള്ള വഴികള്‍ എന്തൊക്കയാണെന്ന് നോക്കാം.
വെളുത്തുള്ളി സാധാരണഗതിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഫ്രിഡ്ജിന് പുറത്താണെങ്കിലും തണുപ്പുള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി വയ്ക്കരുത്. അത്യാവശ്യം വെളിച്ചമെത്തുന്ന വരണ്ട സ്ഥലങ്ങളില്‍ വേണം വയ്ക്കാന്‍.
ഇതൊരിക്കലും ഒരിക്കലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ആക്കി വയ്ക്കരുത്. വെളുത്തുള്ളി പേപ്പര്‍ ബാഗിലോ കടലാസിലോ മാത്രം വയ്ക്കുക. അല്ലെങ്കില്‍ ഇവ പെട്ടെന്ന് മുള വന്ന് ചീത്തയായിപ്പോകും.
കഴിവതും വെളുത്തുള്ളി മറ്റൊന്നിന്റെയും കൂടെ സൂക്ഷിക്കാതെ വേറെ തന്നെ വയ്ക്കുക. മറ്റുള്ള പച്ചക്കറികളുടെയോ മറ്റ് ഭക്ഷണസാധനങ്ങളുടെയോ സമ്പര്‍ക്കത്തില്‍ വെളുത്തുള്ളി എളുപ്പത്തില്‍ ചീത്തയാകാം.
കൂടുതല്‍ ദിവസം കേടാകാതിരിക്കാന്‍ ഇത് സൂക്ഷിച്ച് വയ്ക്കുമ്പോഴേ മുള പൊട്ടുന്ന ഭാഗം നീക്കം ചെയ്യാം. ഇതും വെളുത്തുള്ളി കേടാകാതെ സൂക്ഷിക്കാന്‍ സഹായകമാണ്.