പപ്പടം വെച്ച് കറി തയ്യാറാക്കിനോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. ഉച്ചയൂണിന് ഇതുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട.
ആവശ്യമായ ചേരുവകൾ’
- 10 പപ്പടം ചെറുതായി കീറി വറുത്തത്
- കടുക് 1/2 ടേബിൾസ്പൂൺ
- പെരുംജീരകം 1/4 ടേബിൾസ്പൂൺ
- സവാള 1 ചെറുതായി മുറിച്ചത്
- പച്ചമുളക ചെറുതായി മുറിച്ചത്
- ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 ടേബിൾസ്പൂൺ
- 2തക്കാളി അരച്ചത്
- 1 ഉരുളക്കിഴങ്ങു ചെറിയ കഷ്ണങ്ങളാക്കി വറുത്ത് വേപ്പില കുറച്ചു
- മല്ലിയില കുറച്ചു
- ഓയിൽ ആവിശ്യത്തിന്
- മുളകുപൊടി 1 1/2 ടേബിൾസ്പൂൺ
- മല്ലിപൊടി 2 ടേബിൾസ്പൂൺ
- ഗരംമസാല 1/2 ടേബിൾസ്പൂൺ
- ഉപ്പ് ആവിശ്യത്തിന്
- മഞ്ഞൾപ്പൊടി 1/4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഓയിൽ ചൂടായിക്കഴിയുമ്പോൾ കടുകും പെരുംജീരകം പൊട്ടിച്ചു സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും കറിവേപ്പില വഴറ്റിയ ശേഷം പൊടികൾ ചേർത്ത് പച്ചമണം മാറുമ്പോൾ തക്കാളി അരച്ചതും ഉപ്പും ആവിശ്യത്തിന് വെള്ളവും ചേർത്ത് കുറച്ചു കുറുകി കഴിയുമ്പോൾ പപ്പടവും മല്ലിയിലയും കിഴങ്ങും ചേർത്ത് മാറ്റാം. പപ്പടം ചേർത്ത് കഴിഞ്ഞാൽ കറി തിളപ്പിക്കരുത്.