വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ പൈനാപ്പിൾ ജാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ ചെറുതായി നുറുക്കി മിക്സിയിൽ വെള്ളം ചേർക്കാതെ തന്നെ നന്നായി അരച്ചെടുക്കുക. ഇത് ഒരു നോണ്‍ സ്റ്റിക്ക് പാനിലേക്ക് പകർന്ന് അതിൽ പന്ജസ്സാരയും ചേർത്തിളക്കി ചൂടാക്കുക. 10 – 15 മിനിട്ട് കഴിയുമ്പോഴേക്കും ജാം പരുവം ആകും. അപ്പോൾ എസ്സൻസും രണ്ടു നാരങ്ങയുടെ നീരും ചേർത്ത് ഇളക്കി തീ കെടുത്തുക. തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക. അല്പം അയഞ്ഞ പരുവത്തിലായിരിക്കുന്ന സമയത്തേ തീ കെടുത്തണം. തണുക്കുമ്പോൾ കുറച്ചു കൂടി കട്ടി കൂടും.