ഈസിയായി ഒരു തോരൻ തയ്യാറാക്കിയാലോ? ചോറിനൊപ്പം കഴിക്കാൻ ഇത് കിടിലനാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചീര
- ചെറിയുള്ളി
- പച്ചമുളക്
- തേങ്ങ
- വെളിച്ചെണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ചീര നന്നായി കഴുകി അരിഞ്ഞു വെക്കുക, ഇതിലേക്ക് കുറച്ച് ചെറിയുള്ളിയും പച്ചമുളക് അരിഞ്ഞതും ചേർത്ത് മിക്സ് ചെയ്തു വെക്കുക. സ്റ്റൗ ഓണാക്കി, ഒരുപാൻ വെച്ച് ചീര കൂട്ട് ഇട്ട് ഒരു മിനിട്ട് മൂടി വെക്കുക. അതിനുശേഷം മൂടിമാറ്റി ചീരയിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ച് വെളിച്ചെണ്ണ ഒഴിച്ച്, ഉപ്പും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.