tips

വിറ്റാമിൻ ഡിയുടെ അഭാവം ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുമോ

നാഡീവ്യൂഹം , മസ്കുലോസ്കലെറ്റൽ സിസ്റ്റം , രോഗപ്രതിരോധ സംവിധാനം എന്നിവയിലും വിറ്റാമിൻ ഡി ഒരു പങ്കു വഹിക്കുന്നു . എന്നാൽ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവുണ്ടാകുമ്പോൾ

എല്ലുകളിലും പേശികളിലും പ്രശ്നങ്ങൾ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. വിറ്റാമിൻ ഡി അഭാവം എല്ലുകളിൽ വേദന, പേശി വേദന, വിഷാദം, മൂഡ് മാറ്റങ്ങൾ എന്നിങ്ങനെ പലവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാൽ വിറ്റാമിൻ ഡി കുറവുകൊണ്ടുണ്ടാകുന്ന ഏറ്റവും അപകടകരമായ പ്രശ്നം രോഗപ്രതിരോധശേഷി കുറയുന്നതാണ്. വിറ്റാമിൻ ഡി നിങ്ങളുടെ ടി-കോശങ്ങളെ നിർമ്മിക്കാൻ സഹായിക്കുന്നവയാണ്.

ലിംഫോസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി-കോശങ്ങൾ. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ രോഗാണുക്കളോട് പോരാടാനും രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

 

ടി-കോശങ്ങൾക്ക് പുറമേ, ബി കോശങ്ങൾ, ഡെൻഡ്രിറ്റിക് കോശങ്ങൾ, മാക്രോഫേജുകൾ എന്നിവയുടെ പ്രവർത്തനത്തെ സ്വാധീനിച്ച് വിറ്റാമിൻ ഡി രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. വൈറ്റമിൻ ഡിയുടെ കുറവ് അണുബാധകളുടെയും മറ്റു രോഗങ്ങളുടെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡി കുറവുണ്ടോ എന്നുള്ള കാര്യം പരിശോധിച്ച ശേഷം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.