സ്വിസ് ചോക്ലേറ്റ് കമ്പനിയും ലോകപ്രസിദ്ധവുമായ ലിന്‍ഡ്റ്റ് & സ്പ്രംഗ്ലി വിവാദത്തില്‍. വളരെ ശുദ്ധമെന്ന് പേര് കേട്ട ഈ ചോക്ലേറ്റില്‍ മാരകമായ ലോഹസാന്നധ്യമുണ്ടെന്നാണ് കണ്ടെത്തിയത്. കമ്പനിയ്‌ക്കെതിരെ അമേരിക്കയില്‍ വലിയ നിയമപോരാട്ടമാണ് നടക്കുന്നത്. . 2023-ല്‍, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കമ്പനിക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.. ലിന്‍ഡിന്റെ പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റില്‍ ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന രണ്ട് ലോഹങ്ങളായ ലെഡും കാഡ്മിയവും ഗണ്യമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.ലിന്‍ഡിന്റെ എക്സലന്‍സ് ഡാര്‍ക്ക് ചോക്ലേറ്റിലെ 85% കൊക്കോയിലും എക്സലന്‍സ് ഡാര്‍ക്ക് ചോക്ലേറ്റിലെ ് 70% കൊക്കോയിലും ഭയാനകമാംവിധം ഉയര്‍ന്ന അളവിലുള്ള ലെഡിന്റെയും കാഡ്മിയത്തിന്റെയും സാന്നിധ്യം എടുത്തുകാണിച്ചു.
അതേസമയം വിചിത്രവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കമ്പനി ‘ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ അതില്‍ ലെഡും കാഡ്മിയവും ഒഴിച്ചുകൂടാനാവാത്തതാണ്’ എന്ന് ലിന്‍ഡ് അവകാശപ്പെട്ടു, കൂടാതെ അതിന്റെ ഉല്‍പ്പന്നങ്ങളിലെ അളവ് നിയന്ത്രണ പരിധിക്കുള്ളില്‍ തന്നെയാണെന്നും വാദിച്ചു. ‘
അതേസമയം ലെഡും കാഡ്മിയവും മാരകമായ പ്രത്യാഘാതം ഉണ്ടാക്കാന്‍ ശേഷിയുള്ളവയാണ്. പ്രത്യേകിച്ച് കുട്ടികളില്‍, മസ്തിഷ്‌ക വികസനം, കുറഞ്ഞ ഐക്യു, മാനസികവികസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകും. ഗര്‍ഭിണികളായ സ്ത്രീകളും അപകടസാധ്യതയുള്ളവരാണ്, ഗര്‍ഭസ്ഥ ശിശുവിന് ഹാനികരമാകാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍, സ്ഥിരമായി ലെഡുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നാഡീവ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍, രക്താതിമര്‍ദ്ദം, വൃക്ക തകരാറുകള്‍, രോഗപ്രതിരോധ സംവിധാനം തകിടം മറിയല്‍ പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം.