ഇനി കുട്ടികൾക്കായി തയ്യാറാക്കികൊടുക്കാം രുചികരമായ ചപ്പാത്തി നൂഡിൽസ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചപ്പാത്തി 4 എണ്ണം
- എണ്ണ 2 ടേ ബിൾസ്പൂൺ
- സവാള 2 എണ്ണം
- ക്യാബേജ് 1/4 കപ്പ്
- ക്യാരറ്റ് 1/4 കപ്പ്
- കാപ്സിക്കം 1 വലുത്
- വെളുത്തുള്ളി 5 അല്ലി
- കുരുമുളകുപൊടി 1ടീസ്പൂൺ
- സോയസോസ് 1/2ടീസ്പൂൺ
- ടൊമാറ്റോ സോസ് 2ടീസ്പൂൺ
- ഉപ്പ്
- സ്പ്രിങ് ഒനിയൻ 1/4 കപ്പ് ആവശ്യമെങ്കിൽ
തയ്യാറാക്കുന്ന വിധം
സവാള, ക്യാരറ്റ്, ക്യാബേജ്, കാപ്സിക്കം എന്നിവ നീളത്തിൽ മുറിക്കുക. വെളുത്തുള്ളി അരിഞ്ഞു വക്കണം, പിന്നെ ചപ്പാത്തി ഓരോന്നും നടുവിൽ ഒന്ന് ഫോൾഡ് ചെയ്തു കനം കുറച്ചു മുറിക്കുക. നീളത്തിൽ കിട്ടും. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ എന്ന് പറയുമ്പോൾ ഏത് റിഫൈൻഡ് ഓയിൽ വേണേലും ഉപയോഗിക്കാം. ഇനി ചൂടായ എണ്ണയിലേക്ക് വെളുത്തുള്ളി ചേർത്ത് ഒന്ന് ചെറുതായി മൂപ്പിക്കുക. പിന്നെ സവാള ചേർക്കുക. ഒന്ന് ചെറുതായി വഴറ്റുക. അതിലേക്ക് മുറിച്ചുവച്ച ക്യാരറ്റ്, ക്യാപ്സിക്കം, ക്യാബേജ് എന്നിവ ചേർക്കുക. നന്നായി ഇളക്കുക.
കൂടുതൽ വേവാൻ പാടില്ല. പാകത്തിന് ഉപ്പ് ചേർക്കുക. അതുപോലെ തന്നെ കുരുമുളകുപൊടിയും ചേർക്കുക. ഉടനെ തന്നെ സോയ സോസും, ടൊമാറ്റോ സോസും ചേർക്കുക. അവസാനമായി നമ്മൾ നീളത്തിൽ മുറിച്ചുവച്ച ചപ്പാത്തി ചേർക്കുക. നന്നായി ടോസ് ചെയ്യുക. എല്ലാം കൂടി നന്നായി മിക്സാവും. സ്പ്രിങ് ഒനിയൻ ഉണ്ടെങ്കിൽ ചേർക്കാം. ഇനി ഗ്യാസ് ഓഫ് ചെയ്യാം. ചപ്പാത്തി നൂഡിൽസ് റെഡി.