കോവയ്ക്ക ഫ്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കു. കിടിലൻ സ്വാദാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- കോവയ്ക്ക -5
- 4 പച്ചമുളക്
- 1 കഷണം ഇഞ്ചി
- 4 ചുള വെള്ളുള്ളി
- ഇവ അരച്ച് ഉപ്പ് ചേര്‍ത്ത് പേസ്റ്റാക്കിയത്
തയ്യാറാക്കുന്ന വിധം
കോവയ്ക്ക ഓരോന്നും നീളത്തില്‍ രണ്ടായി പിളര്‍ന്ന് പുറം ഭാഗം മീന്‍ വരയുന്നതുപോലെ വരയുക. പച്ചമുളക്, ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഇരുപുറവും പുരട്ടി ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് വറുത്തെടുക്കുക. സംഭവം റെഡി.