Business

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നു.

നാഷണല്‍ മില്‍ക്ക് ഡേ - നവംബര്‍ 26

 

ഇന്ത്യയുടെ പാല്‍ക്കാരനും മലയാളിയുമായ ആരാധ്യനായ ശ്രീ.വര്‍ഗ്ഗീസ് കുര്യന്‍റെ ജന്മദിനമായ നവംബര്‍ 26 ഇന്ത്യയൊട്ടുക്കും ക്ഷീരദിനമായി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ക്ഷീരമേഖലയെയും, മില്‍മയുടെ പാല്‍ ഉല്‍പ്പാദന സംസ്കരണ വിതരണ ശൃഖംലയെയും കുറിച്ച് അടുത്തറിയാനും വിശദമായി മനസ്സിലാക്കാനുമായി മേഖലാ യൂണിയന്‍റെ തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നിവടങ്ങളിലെ മില്‍ക്ക് പ്രൊസസിംങ് ഡെയറികള്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നവംബര്‍ 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ തുറന്നു കൊടുക്കുമെന്ന് മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു. അന്നേ ദിവസം ഡെയറിയില്‍ വരുന്ന സന്ദര്‍ശകരെ മധുരം നല്‍കി മില്‍മ അധികൃതര്‍ സ്വീകരിക്കുന്നു. അതോടൊപ്പം എല്ലാ യൂണിറ്റുകളിലും മില്‍മ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന മേളയും ഉണ്ടായിരിക്കും .

സന്ദര്‍ശകര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ ഡയറിയിലെ തയ്യാറാക്കിയ സെയില്‍സ് കൗണ്ടറില്‍ നിന്നും ഡിസ്ക്കൗണ്ട് നിരക്കില്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതാണ്.
ക്ഷീരദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിലായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരങ്ങള്‍ നടന്നു വരികയാണ്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനവിതരണവും നടന്നു വരുന്നു.