ഒരു നാടൻ മുളക് ചമ്മന്തി റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തി.
ആവശ്യമായ ചേരുവകൾ
- ചെറിയ ഉള്ളി 6 – 7
- ഉണക്ക മുളക് 8 – 10
- പുളി : ചെറിയ നെല്ലിക വലുപ്പത്തിൽ
- കറിവേപ്പില കുറച്ച്
- വെളിച്ചെണ്ണ 2 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉണക്ക മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ നന്നായി ചെറിയ തീയിൽ 6/ 8 മിനുട്ട് വഴറ്റുക. ചൂട് മാറിയതിനു ശേഷം പുളിയും ആവിശ്യത്തിനു ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. അമ്മിയിൽ അരച്ചെടുക്കുനതാണ് നല്ലത്. അല്ലെങ്കിൽ മിക്സിയിൽ സമയം എടുത്തു അരക്കണം.