എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് ആണ് മസാല ഓട്സ്. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഓട്സ് – 1 കപ്പ്
- ഗ്രീൻ പീസ് , ബീൻസ് , ക്യാരറ്റ് – 1/2 കപ്പ്
- സവാള – 1
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. വെജിറ്റബിൾസ് അരിഞ്ഞത് ചേർത്ത ശേഷം 1/4 ടീ സ്പൂൺ മഞ്ഞൾ പൊടി, 1/2 ടീ സ്പൂൺ മുളകുപൊടി, 1 ടീ സ്പൂൺ കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് ചേർത്ത് ഇളക്കി വേവിക്കുക. ഓട്സ് ചേർത്ത് ഇളക്കിയ ശേഷം 1 കപ്പ് വെള്ളം ചേർത്ത് കുറുകി വരുമ്പോൾ ഓഫ് ചെയ്യുക.