Science

ശരിയായ രീതിയിൽ സൂക്ഷിച്ചാല്‍ വേവിച്ച അരി മൂന്ന് നാല് ദിവസം വരെ ഫ്രഷ് ആയി സൂക്ഷിക്കാം

ശരിയായ ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ വേവിച്ച അരി മൂന്ന് നാല് ദിവസം വരെ ഫ്രഷ് ആയി സൂക്ഷിക്കാം. പാകം ചെയ്ത അരി അഞ്ച് ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ കുറവോ താപനിലയില്‍ സൂക്ഷിക്കണം. കൂടാതെ, കഴിക്കും മുമ്പ് ശരിയായി ചൂടാക്കാനും ശ്രദ്ധിക്കണം.

ചോറ് ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

 

ആദ്യം ഒരു പരന്ന പാത്രത്തില്‍ ചോറെടുത്ത് നിരത്തി ഫാനിന് ചുവട്ടിലോ ജനലിനരികിലോ വെക്കുക. ഇതിലെ ഈര്‍പ്പം കളയാനാണ് ഇത്. ഏകദേശം രണ്ടുമണിക്കൂര്‍ ഇരുന്നാല്‍ ഈര്‍പ്പം മാറികിട്ടും.

 

എയര്‍ടൈറ്റ് കണ്ടൈനറില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക, തുറന്ന് ഇരുന്നാല്‍ ഫ്രിഡ്ജിലെ മണങ്ങള്‍ പോലും ഈ ചോറിലേക്ക് വലിച്ചെടുക്കപ്പെടും.

 

പാചകം ചെയ്ത് രണ്ടുമണിക്കൂറിനുള്ളില്‍ ചോറ് ഫ്രിഡ്ജില്‍ വെക്കുന്നതാണ് നല്ലത്. ഇങ്ങനെ സൂക്ഷിച്ചാല്‍ 3-4 ദിവസം കേടുകൂടാതെയിരിക്കും.

ചെറിയ ഭാഗങ്ങളാക്കി തിരിച്ച് ചോറ് ഫ്രീസ് ചെയ്തും സൂക്ഷിക്കാവുന്നതാണ്. ഇത് സിപ് ബാഗുകളിലോ ബോക്‌സുകളിലോ സൂക്ഷിക്കാം.