വണ്ണം കുറയ്ക്കാനൊരുങ്ങുമ്പോള്‍ തുടക്കത്തില്‍ അത് കുറയുകയും എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തിരിച്ചെത്തുകയും ചെയ്യുന്നു. എന്താണ് ഇതിന് പിന്നില്‍.
ഈ പ്രതിഭാസം എപ്പിജെനെറ്റിക്‌സില്‍ വേരൂന്നിയതാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ജീവിതശൈലി മൂലം ആര്‍ജ്ജിക്കുന്ന ചില ജെനറ്റിക് ഓര്‍മ്മകള്‍ ഉള്‍പ്പെട്ടതാണ് എപ്പിജെനെറ്റിക് മാര്‍ക്കറുകള്‍ . ഇവ മാറ്റാനാകുമെങ്കിലും ് വര്‍ഷങ്ങളോളം, ചിലപ്പോള്‍ പതിറ്റാണ്ടുകളോളം സ്ഥിരതയില്‍ തുടരാനും കഴിയും ”എപ്പിജെനെറ്റിക്സ് ഒരു കോശത്തോട് അത് ഏത് തരത്തിലുള്ള കോശമാണെന്നും അത് എന്തുചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു.
കൊഴുപ്പ് കോശങ്ങളുടെ ന്യൂക്ലിയസില്‍ പൊണ്ണത്തടി എപിജെനെറ്റിക് മാറ്റങ്ങളിലേക്ക് നയിക്കുന്നതായി ഗവേഷണം വെളിപ്പെടുത്തി. ‘കൊഴുപ്പ് കോശങ്ങള്‍ അമിതഭാരമുള്ള അവസ്ഥയെ ഓര്‍ക്കുന്നു, ഈ അവസ്ഥയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ മടങ്ങാന്‍ ഇത് സഹായിക്കുന്നു. ഈ എപ്പിജെനെറ്റിക് മാര്‍ക്കറുകളുള്ള എലികള്‍ക്ക് കൊഴുപ്പ് കൂടിയ ഭക്ഷണക്രമം വീണ്ടും ലഭിച്ചപ്പോള്‍ വേഗത്തില്‍ ഭാരം വീണ്ടെടുക്കാന്‍ കഴിഞ്ഞു.മാത്രമല്ല ”കൊഴുപ്പ് കോശങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന കോശങ്ങളാണ്. അവ ശരാശരി പത്ത് വര്‍ഷത്തോളം ജീവിക്കുന്നു, മരുന്നുകള്‍ ഉപയോഗിച്ച് സെല്‍ ന്യൂക്ലിയസിലെ പ്രസക്തമായ എപിജെനെറ്റിക് അടയാളങ്ങള്‍ മാറ്റാനും എപിജെനെറ്റിക് മെമ്മറി മായ്ക്കാനും നിലവില്‍ സാധ്യമല്ല. ‘ഒരുപക്ഷേ അത് ഭാവിയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമായിരിക്കാം,’എന്നാണ് ഗവേഷകര്‍ പറയുന്നത്. ‘പക്ഷേ തല്‍ക്കാലം, ഈ മെമ്മറി ഇഫക്റ്റിനൊപ്പം ജീവിക്കുകയേ നിവൃത്തിയുള്ളു. അതുകൊണ്ട് ജീവിത ശൈലിയില്‍ ശ്രദ്ധ പുലര്‍ത്തുക എന്നത് മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്.