രാവിലെ ഉണ്ടാക്കുന്ന പുട്ട് മിക്കപ്പോഴും തണുത്തുകഴിയുമ്പോൾ കട്ടിയായി പോകുന്നത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഉച്ചക്കോ വൈകിട്ടോ കഴിക്കാനെടുക്കുമ്പോൾ ആയിരിക്കും കട്ടിയായി കല്ലുപോലെ ഇരിക്കുന്നത് കാണുന്നത്. പുട്ട് ഉണ്ടാക്കാത്ത മലയാളി വീടുകൾ കുറവായിരിക്കും. ഉണ്ടാക്കാൻ മിക്കവർക്കും അറിയാമെങ്കിലും കൃത്യമായ പാകത്തിലും രുചിയിലും മൃദുത്വത്തിലും ഉണ്ടാക്കാൻ അറിയാവുന്നവർ കുറവായിരിക്കും.
എന്നാലിതിന് പരിഹാരമുണ്ട്. ദിവസം മുഴുവനും പുട്ട് നല്ല് സോഫ്റ്റായി ഇരിക്കാൻ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.
ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് പുട്ട് പൊടി എടുക്കാം. ഇതിൽ പാകത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കണം. ഇതിലേയ്ക്ക് ഒരു സ്‌പൂൺ നെയ്യ് ചേർത്ത് കൈകൊണ്ടുതന്നെ നന്നായി ഇളക്കി യോജിപ്പിക്കണം. പുട്ട് ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കാൻ നെയ്യ് സഹായിക്കും. ഇനി പൊടിക്ക് മുകളിലായി വെള്ളം കിടക്കാൻ പാകത്തിന് ചെറു ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. ഒരു കപ്പ് പൊടിക്ക് ഒരു കപ്പ് വെള്ളമാണ് പാകം.
വെള്ളമൊഴിച്ചതിനുശേഷം അഞ്ച് മിനിട്ട് മാവ് കുതിരാൻ വയ്ക്കണം. ശേഷം കൈകൊണ്ടുതന്നെ പുട്ടിന്റെ പാകത്തിന് മാവ് ഇളക്കിയെടുക്കാം. ഇനി തേങ്ങ ചിരകിയത് കൂടി ചേർത്ത് പുട്ടുകുറ്റിയിൽ മാവ് ഇട്ട് വേവിച്ചെടുക്കാം. പൊടിഞ്ഞുവീഴാത്ത നല്ല സോഫ്റ്റ് പുട്ട് റെഡിയായിക്കഴിഞ്ഞു.
content highlight: easy-tips-to-make-soft-puttu