പോഷക സമൃദ്ധവും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതുമാണ് ഓട്സ്. ഡയറ്റ് ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റിയ ബെസ്റ്റ് ഫുഡ് ആണ് ഓട്സ്. ഓട്സ് കൊണ്ട് തയ്യാറാക്കാവുന്ന ആരോഗ്യഗുണങ്ങൾ ഉള്ള പുട്ട് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഓട്സ് – രണ്ട് കപ്പ്
ചിരകിയ തേങ്ങ
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന രീതി
രണ്ട് കപ്പ് ഓട്സ് ലേക്ക് ഉപ്പ് ചേർത്ത് വെള്ളം കുറച്ചു കുറച്ചായി ചേർത്ത് കൈകൊണ്ട് തിരുമ്മിയെടുക്കുക. ഇത് 15 മിനിറ്റ് മൂടിവയ്ക്കുക. ശേഷം ഒരു മിക്സിയിലേക്ക് ഇട്ട് ചെറുതായി ഒന്ന് പൊടിച്ചെടുക്കാം. പുട്ടുപൊടിയുടെ പരുവത്തിലേക്ക് ആയിട്ടുണ്ടാകും. വെള്ളം കുറവ് ആണെങ്കിൽ അല്പം കൂടെ വെള്ളം ചേർത്ത് നനച്ചെടുക്കാം. ഇനി സാധാരണ പോലെ പുട്ട് ഉണ്ടാക്കാം. ഡയറ്റ് ചെയ്യുന്നവർക്ക് പുറകെ പ്രമേഹ രോഗികളും കഴിക്കുന്നതാണ് ഓട്സ്. അത്തരക്കാർ തേങ്ങ ചേർക്കുന്നതിന് പകരമായി ക്യാരറ്റ് ഗ്രേറ്റ് ചെയ്തതോ ചെറുപയർ മുളപ്പിച്ചതോ ചേർക്കുന്നതും നന്നായിരിക്കും.