Recipe

ബേക്കറിയിൽ നിന്നും വാങ്ങുന്ന കേക്ക് റസ്‌ക്ക് ഇനി വീട്ടിൽ തന്നെ.

ചേരുവകൾ 

 

ബട്ടർ

പഞ്ചസാര

മുട്ട

വാനില എസൻസ്

മൈദ

പാൽ

തയ്യാറാക്കുന്ന വിധം

ആദ്യം എടുക്കേണ്ടത് നന്നായി ഉണങ്ങിയ ഒരു ബൗളിൽ ഉപ്പില്ലാത്ത 100 ഗ്രാം ബട്ടർ ആണ്. ശേഷം ഇതിലേക്ക് 250ml കപ്പിൽ ഒരു കപ്പ് പഞ്ചസാര പൊടിച്ചത് ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്തു എടുക്കുക. ശേഷം ഇതിലേക്ക് ഒരു മുട്ട കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. റൂം ടെമ്പറേച്ചർ ഇൽ ഉള്ള മുട്ട വേണം റസ്ക് ഉണ്ടാക്കുവാൻ എടുക്കേണ്ടത്. ശേഷം ഇതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചു വഇട്ടുകൊടുത്ത അതിലേക്ക് അരടീസ്പൂൺ വാനില എസൻസും രണ്ടു നുള്ള് ഉപ്പും ആവശ്യമെങ്കിൽ ഒരുനുള്ള് യെല്ലോ ഫുഡ് കളറും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇതിനു മുകളിൽ ഒരു അരിപ്പ വെച്ച് 250ml കപ്പിൽ ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്ത് കൊടുക്വണ്ടും ഇതിലേക്ക് അടുത്ത ബാച്ച് മൈദ ചേർത്ത് കൊടുക്കുക. മൈദ ഒന്നിച്ചു ചേർക്കുകയാണെങ്കിൽ കട്ടപിടിക്കുന്നത് ആയിരിക്കും. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽ ചേർത്തു കൊടുത്തു നല്ലതുപോലെ ഇളക്കി കട്ടി കുറയുന്നില്ലെങ്കിൽ വീണ്ടും ഒരു ടേബിൾ സ്പൂൺ പാൽ കൂടി ചേർത്ത് കൊടുക്കുക. ഒരുപാട് കട്ടിയിൽ ആണെങ്കിൽ കേക്ക് പെട്ടെന്ന് പൊട്ടി പോകും അതിനാൽ ഒരു മിതമായ കട്ടിയിൽ വേണം തയ്യാറാക്കി എടുക്കാൻ.