Food

എണ്ണയില്ലാതെ കുഞ്ഞൻ അപ്പങ്ങൾ ചുട്ടെടുക്കാം

നാലുമണി പലഹാരം ആയും രാവിലെയും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഈ കുഞ്ഞൻ അപ്പങ്ങൾ.  ചായ ഉണ്ടാക്കുന്ന സമയം മാത്രം മതി ഇവ ഉണ്ടാക്കാൻ.

ആവശ്യമായ സാധങ്ങൾ
പച്ചരി
ചിരകിയ തേങ്ങ
ചെറിയജീരകം
ചെറിയ ഉള്ളി
യീസ്റ്റ്
എണ്ണ

തയ്യാറാക്കുന്ന രീതി

ആദ്യം രണ്ട് കപ്പ്‌ പച്ചരി നല്ല പോലെ കഴുകി മൂന്നുമണിക്കൂർ എങ്കിലും കുതിർക്കാൻ വയ്ക്കണം. ഇതിലേക്ക് തേങ്ങയും ചെറിയ ജീരകവും ചെറിയ ഉള്ളിയും ഉപ്പും യീസ്റ്റും പഞ്ചസാരയും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.  ദോശമാവിനെക്കാൾ കട്ടിയുള്ള പരുവത്തിൽ ആയിരിക്കണം മാവ് അരക്കേണ്ടത്. മാവ് തയ്യാറായി വരാൻ ഇത് മൂന്നു മണിക്കൂർ എങ്കിലും അടച്ച് വയ്ക്കണം. ശേഷം ഒരു ഉണ്ണിയപ്പച്ചട്ടിയിലേക്ക് കോരി ഒഴിച്ച്  വേവിച്ചെടുക്കാം. രണ്ട് വശവും തിരിച്ചും മറിച്ചും ഇട്ട് ഒരു പോലെ വേവിക്കണം. രുചികരമായ കുഞ്ഞൻ അപ്പങ്ങൾ തയ്യാർ. വെറുതെ കഴിക്കാനും കറികളുടെ കൂട്ടത്തിൽ കഴിക്കാനും നല്ലതാണ് ഈ പലഹാരം.