ഇസ്രായേല്‍ എന്ന രാജ്യം ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെ കാണില്ല. ഇസ്രയേലിന്റെ തലസ്ഥാനമായ ജറുസലേംഅതിന്റെ സമ്പന്നമായ ചരിത്രത്തിനും വിശ്വാസങ്ങള്‍ക്കും പ്രസിദ്ധമാണ്.സ്റ്റാര്‍ട്ട് അപ്പുകളുടെ നാട് എന്നാണ് ഇസ്രയേല്‍ അറിയപ്പെടുന്നത്. ക്രിസ്തുമതം, ജൂതമസം, ഇസ്ലാം മതം എന്നീ മൂന്നു മതങ്ങള്‍ക്കും ഒരുപോലെ വിശുദ്ധമായ സ്ഥലമാണിത്.
വലുപ്പം വെച്ചു നോക്കുമ്പോള്‍ അമേരിക്കന്‍ സംസ്ഥാനമായ ന്യൂ ജേഴ്‌സിയുടെ അത്രയും മാത്രമേ വലുപ്പമുള്ളുവെങ്കിലും ചരിത്രവും സംസ്‌കാരവും ശാസ്ത്രവും സാങ്കേതിക വിദ്യയും സാഹിത്യവും ഇസ്രായേലിനെ ലോകോത്തര രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നു. ജറുസലേം വിശ്വാസികളുടെ നഗരമായി മാറുമ്പോള്‍ ടെല്‍ അവിവ് മനോഹരങ്ങളാട ബീച്ചുകളുടെയും ബാറുകളുടെയും നാടാണ്. കൗതുകം പകരുന്ന ചാവ് കടലും മറ്റ് മരുഭൂമിയും താഴ്വാരങ്ങളും കുന്നുകളും മലകളും ചരിത്രഇടങ്ങളും മ്യൂസിയവും ഇവിടെയുണ്ട്. ഒരുപാട് യാത്ര നടത്താതെയും പണം മുടക്കാതെയും ഇവിടുത്തെ കാഴ്ചകള്‍ കാണുകയും ചെയ്യാം.
ബൈബിളില്‍ ഇസ്രായേലിനെ കാനാന്‍ ദേശം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. തേനും പാലും ഒഴുകുന്ന ദേശമായാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ ഭൂമിശാസ്ത്പരമായി നോക്കിയാല്‍ ഇസ്രായേലിന്റെ പകുതിയിലധികം ഭൂമിയും മരുഭൂമിയാണെന്നു കാണാം. എന്നിരുന്നാലും ഈ മരുഭൂമിയില്‍ വിളവെടുത്ത് വിജയിച്ച ചരിത്രമാണ് ഈ നാടിനുള്ളത്. മാത്രമല്ല, ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ ഇസ്രയേലിനുണ്ട്.
9 മില്യണിനടുത്ത് ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറഞ്ഞ ജനസംഖ്യയാണിത്. എന്നാല്‍, ലോകത്തില്‍ ഏറ്റവുമധികം സ്റ്റാര്‍ട്ട് അപ്പുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇസ്രായേല്‍. 2022 ലെ ഒരു കണക്ക് അനുസരിച്ച് ആറായിരത്തോളം സ്റ്റാര്‍ട്ട് അപ്പുകള്‍ രാജ്യത്തുണ്ട്. ശാസ്ത്രത്തിനും സാങ്കേതിക വിദ്യകളെയും എന്നും മുന്‍നിരയില്‍ നിന്ന് നയിക്കുവാന്‍ തക്ക ശക്തമായ രാഷ്ട്രം കൂടിയാണ് ഇസ്രായേല്‍.
വര്‍ഷം മുഴുവനും സന്ദര്‍ശിക്കുവാന്‍ കഴിയുന്ന ചുരുക്കം ചില ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍. മെഡിറ്ററേനിയന്‍ കാലാവസ്ഥ ആസ്വദിക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്കും സൂര്യപ്രകാശത്തില്ഡ കഴിയണമെന്നുള്ളവര്‍ക്കും ഇവിടേക്ക് വരാം. ഇന്ത്യന്‍ സഞ്ചാരികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇവിടുത്തെ കാലാവസ്ഥ ഒരു പ്രശ്‌നമോ പരിഗണനയോ അല്ല. ഇവിടുത്തെ കാഴ്ചകള്‍, ചരിത്രം, മ്യൂസിയങ്ങള്‍, കടല്‍ത്തീരങ്ങള്‍, ബീച്ചുകള്‍, തുടങ്ങിയവയാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ചരിത്രത്തിലും ശാസ്ത്രത്തിലുമെല്ലാം താല്പര്യമുള്ള സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം മ്യൂസിയങ്ങളുടെ വലിയ ലോകമാണ് ഇവിടെയുള്ളത്. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവും എല്ലാം ഇതില്‍നിന്നു നിങ്ങള്‍ക്ക് മനസ്സിലാക്കാം. കൗതുകം പകരുന്ന ഒട്ടേറെ അറിവുകള്‍ നിങ്ങള്‍ക്കിവിടെ ലഭിക്കും. ഹോളോകോസ്റ്റ് മ്യൂസിയം, ടെല്‍ അവീവ് മ്യൂസിയം ഓഫ് ആര്‍ട്ട്, ഇസ്രായേല്‍ മ്യൂസിയം, ഹാഫിയയിലെ മാഡാടെക് തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്.
പല വിദേശരാജ്യങ്ങളും കാഴ്ചകളും പലപ്പോഴും കുട്ടികളെയുംകൊണ്ട് പോകുവാന്‍ മുതിര്‍ന്നവരെ അനുവദിക്കാറില്ല. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത കാഴ്ചകളും അവരെ രസിപ്പിക്കാത്ത ഇടങ്ങളും ആയാല്‍ ബുദ്ധിമുട്ട് ആണ്. എന്നാല്‍ കുടുംബവും കുട്ടികളുമായി ഒരു മികച്ച അവധിക്കാലും വാഗ്ദാനം ചെയ്യുന്ന നാടാണ് ഇസ്രായേല്‍. കുട്ടികള്‍ക്ക് രസിക്കുവാനും ആസ്വദിക്കുവാനും കഴിയുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ടൈം എലിവേറ്റര്‍, ജെറുസലേമിലെ മിനി ഇസ്രായേല്‍, സിസേറിയയിലെ സിസേറിയ നാഷണല്‍ പാര്‍ക്ക് തുടങ്ങിയവ കുട്ടികള്‍ക്ക് ആനന്ദവും അറിവും ഒരുപോലെ നല്കുന്ന സ്ഥലങ്ങളാണ്.
മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മികച്ച രാത്രിജീവിതം വാഗ്ദാനം ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് ടെല്‍ അവിവ്. മിഡില്‍ ഈസ്റ്റിന്റെ പാര്‍ട്ടി ക്യാപിറ്റല്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്. പുലരുവോളം സജീവമായ ബീച്ചും ബാറുകളും ഡാന്‍സിങ് ഫ്‌ലോറും പബ്ബുകളും ഇവിടെയുണ്ട്. ബീച്ചുകളാണ് സഞ്ചാരികളെ ഇസ്രായേലിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം. മെഡിറ്ററേനിയന്‍, ചാവുകടല്‍, ചെങ്കടല്‍, ഗലീലി കടല്‍ എന്നിവിടങ്ങളിലെ തീരങ്ങള്‍ നിങ്ങളുടെ ഇസ്രായേല്‍ യാത്രയ്ക്ക് പൂര്‍ണ്ണത നല്കും.