India

നൈറ്റ് പട്രോളിങ്ങിനിടെ പോലീസുകാരനെ കുത്തിക്കൊന്നു; പ്രതികളില്‍ ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു – accused in delhi police constable death dies in encounter

ഡല്‍ഹിയില്‍ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാഘവ് എന്നയാളാണ് പോലീസ് സംഘത്തിന് നേര്‍ക്ക് വെടിവെക്കുകയും പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തത്. ഡല്‍ഹിയിലെ സംഗം വിഹാര്‍ മേഖലയിലായിരുന്നു സംഭവം. ല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ ആയ കിരണ്‍ പാൽ ആണ് രാത്രി പട്രോളിങ്ങിനിടെ മൂന്നംഗസംഘത്തിന്റെ കുത്തേറ്റ് മരിച്ചത്.

ഗോവിന്ദ്പുരി മേഖലയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ദീപക് മാക്‌സ്, കൃഷ് ഗുപ്ത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട രാഘവിന് വേണ്ടി പോലീസ് സംഘങ്ങള്‍ രൂപവത്കരിക്കുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രാഘവ് സംഗം വിഹാറിലുണ്ടെന്ന് മനസ്സിലാക്കിയ പേലീസ് സംഘം സ്ഥലത്തെത്തി കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന രാഘവ് പോലീസ് ഉദ്യോഗസ്ഥന്മാരില്‍ ഒരാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സ്വയംരക്ഷയ്ക്ക് പോലീസ് തിരിച്ച് വെടിയുതിര്‍ത്തതോടെയാണ് രാഘവിന് പരിക്കേറ്റത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കവര്‍ച്ച ലക്ഷ്യമാക്കി ഒരേ സ്‌കൂട്ടറില്‍ പോകുകയായിരുന്നു ദീപക്, കൃഷ്, രാഘവ് എന്നിവര്‍. മോട്ടോര്‍സൈക്കിളില്‍ പട്രോളിങ് നടത്തുകയായിരുന്ന കോണ്‍സ്റ്റബിള്‍ കിരണ്‍ ഇവരെ കാണുകയും ചോദ്യംചെയ്യുകയും ചെയ്തു. എന്നാല്‍ ഇവര്‍ കിരണിന് നേര്‍ക്ക് കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കിരണ്‍, ഇവരുടെ സ്‌കൂട്ടറിന് കുറുകേ തന്റെ മോട്ടോര്‍ സൈക്കിള്‍വെക്കുകയും അവരുടെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തിരുന്നു.

നെഞ്ചിലും വയറിലും കുത്തേറ്റ കിരണിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

STORY HIGHLIGHT: accused in delhi police constable death dies in encounter