Kerala

റോഡിനു കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം – tragedy in kerala rope tied  for tree cutting claims life of bike rider

മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ്
ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. മുത്തൂർ കുറ്റപ്പുഴ റോഡിൽ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

മുത്തൂർ ഗവൺമെൻറ് സ്കൂൾ വളപ്പിൽ നിന്നിരുന്ന മരത്തിൻറെ കൊമ്പ് മുറിച്ചു നീക്കുന്നതിനായി റോഡിന് കുറുകെ വലിച്ചു കെട്ടിയിരുന്ന വടം കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റു.

ജോലി ഏറ്റെടുത്തവരുടെ അനാസ്ഥയാണ് അപകടം ഉണ്ടാക്കിയതെന്നും ആളെ നിർത്തി വാഹനം തടഞ്ഞിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കയറിൽ പച്ചിലയാണ് ആദ്യം തൂക്കിയിട്ടിരുന്നത് അപകടത്തിനുശേഷം കയറിൽ ചുവന്ന റിബൺ കെട്ടി. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

STORY HIGHLIGHT: tragedy in kerala rope tied  for tree cutting claims life of bike rider