ബാറ്റിങ്ങിലും ബോളിങ്ങിലും തീപ്പാറുന്ന പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ ടീം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയെക്കെതിരെ സ്വപ്ന വിജയത്തിനരികെ. മൂന്നാം ദിനം കൡനിറുത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 534 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആറ് ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഇന്നിംഗിസില്‍ തീക്കാറ്റായി മാറിയ ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്ര തന്നെയാണ് ഇതിലെ ണ്ടു വിക്കറ്റുകള്‍ പിഴുതത്. മൂന്നാം ദിനം വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിയാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും (161) വിരാട് കോലിയുടെ സെഞ്ച്വറി കരുത്തിലാണ് 487/ 6 എന്ന നിലയില്‍ മൂന്നാം ദിനത്തിലെ അവസാന സെഷനില്‍ ഡിക്ലയര്‍ ചെയ്തത്. സ്വിങിന് അനുകൂലമായ അവസാന സെഷനില്‍ വിക്കറ്റ് നേടാമെന്ന ക്യാപ്റ്റന്‍ ബുമ്രയുടെ തീരുമാനവും തെറ്റായില്ല. ഓപ്പണിങ് ബാറ്റ് സ്മാനെയും, നൈറ്റ് വാച്ച് മാനായി ഇറങ്ങിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനെയും, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ലബുഷൈനയും പുറത്താക്കിയാണ് മൂന്നാം ദിനത്തിലെ ഇന്ത്യ കളിയവസാനിച്ചത്.
Stumps on Day 3 in Perth!
An exemplary day for #TeamIndia 🙌
Australia 12/3 in the 2nd innings, need 522 runs to win.
Scorecard – https://t.co/gTqS3UPruo#AUSvIND pic.twitter.com/03IDhuArTQ
— BCCI (@BCCI) November 24, 2024
17 വിക്കറ്റുകള്‍ വീണ ആദ്യ ദിവസം തന്നെ ടെസ്റ്റിന്റെ പോക്ക് എങ്ങോട്ടാണെന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ ആദ്യ മത്സരം മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്ന് വിലയിരുത്തിയിരുന്നെങ്കിലും ഇന്ത്യ ബാറ്റിങ് എല്ലാം തകിടം മറിച്ചു. 487/6 എന്ന കൂറ്റന്‍ ഡിക്ലയര്‍ ചെയ്ത് മൂന്നാം ദിനം ആതിഥേയര്‍ക്ക് 534 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചു. കളിയവസാനിക്കുമ്പോള്‍, ഓസ്‌ട്രേലിയ 12/3 എന്ന നിലയില്‍ ആടിയുലയുകയായിരുന്നു, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
1⃣6⃣1⃣ Runs
2⃣9⃣7⃣ Balls
1⃣5⃣ Fours
3⃣ Sixes𝗪𝗛𝗔𝗧. 𝗔. 𝗞𝗡𝗢𝗖𝗞! 🙌 🙌
Well played, Yashasvi Jaiswal 👏 👏
Live ▶️ https://t.co/gTqS3UPruo#TeamIndia | #AUSvIND pic.twitter.com/WfSbWkWDoI
— BCCI (@BCCI) November 24, 2024
റെക്കോര്‍ഡ് ഓപ്പണിംഗ് സ്റ്റാന്‍ഡ്
യശസ്വി ജയ്‌സ്വാളും കെ എല്‍ രാഹുലും 201 റണ്‍സിന്റെ ശ്രദ്ധേയമായ ഓപ്പണിംഗ് കൂട്ടുകെട്ടിനൊപ്പം ശക്തമായ അടിത്തറയിട്ടു. ഒന്നാം ഇന്നിംഗ്‌സില്‍ ഡക്കിന് വീണ ജയ്‌സ്വാള്‍ രണ്ടാം ഇന്നിംഗിസില്‍ 297 പന്തില്‍ 161 റണ്‍സ് നേടി, ഓസ്‌ട്രേലിയന്‍ ആക്രമണത്തെ തകര്‍ക്കുകയും ഇന്ത്യയുടെ ഇന്നിംഗ്‌സിന് നങ്കൂരമിടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്തും രാജ്‌കോട്ടിലും നേടിയ ഇരട്ട സെഞ്ചുറിക്ക് ശേഷം 2024ലെ ജയ്‌സ്വാളിന്റെ മൂന്നാം സെഞ്ചുറിയാണിത്. കെ എല്‍ രാഹുല്‍, തന്റെ സമീപകാല ഫോം ഔട്ടിന് തക്ക മറുപടിയെന്ന നിലയില്‍ 77 റണ്‍സ് എന്ന മികച്ച ഇന്നിംഗ്‌സ് കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു, ഇന്ത്യയ്ക്ക് ഉജ്ജ്വലമായ തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് പരമ്പരയില്‍ നിര്‍ണായകമായ ഒരു ദിനത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പാക്കി.
A moment to cherish for @ybj_19 👏🫡
Live – https://t.co/gTqS3UPruo… #AUSvIND pic.twitter.com/97OSa35zTD
— BCCI (@BCCI) November 24, 2024
മാര്‍നസ് ലാബുഷാഗ്‌നെയുടെ പന്തില്‍ ബൗണ്ടറി നേടി തന്റെ 30ാം ടെസ്റ്റ് സെഞ്ചുറിയില്‍ എത്തിയപ്പോള്‍ വിരാട് കോഹ്‌ലിയുടെ മുഖത്ത് ആശ്വാസവും സന്തോഷവും പ്രകടമായിരുന്നു . ഇത് അദ്ദേഹത്തിന്റെ 81ാം അന്താരാഷ്ട്ര സെഞ്ച്വറിയായി. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതമാണ് കോലി പുറത്താകാതെ നിന്നത്. തന്റെ നേട്ടത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, 2018ല്‍ പെര്‍ത്തിലെ സെഞ്ച്വറി നേടിയ കോലി, ടീമിന് സംഭാവന വലുതായിരുന്നു. ഇന്ത്യയുടെ അരങ്ങേറ്റ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി വീണ്ടും മതിപ്പുളവാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 41 റണ്‍സുമായി ടോപ്‌സ്‌കോറായ റെഡ്ഡി രണ്ടാം ഇന്നിംഗ്‌സില്‍ വെറും 27 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പടെ പുറത്താകാതെ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റെഡ്ഡി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നിരാശരാക്കുകയും കാണികളെ ആവേശഭരിതരാക്കുകയും ചെയ്തു, പ്രത്യേകിച്ച് മിച്ചല്‍ മാര്‍ഷിന്റെ തുടര്‍ച്ചയായ മൂന്ന് ബൗണ്ടറികള്‍, താന്‍ കാണേണ്ട കളിക്കാരനാണെന്ന് തെളിയിച്ചു. മാര്‍ഷിന്റെയും നഥാന്‍ ലിയോണിന്റെയും പന്തില്‍ സിക്‌സറും പറത്തി. വാഷിംഗ്ടണ്‍ സുന്ദറും (29) മികച്ച പിന്തുണ കോലിക്കു നല്‍കി. രാഹുല്‍ പുറത്തായതിനു ശേഷം വന്ന പടിക്കല്‍ 25 റണ്‍സ് നേടിയപ്പോള്‍ തുടര്‍ന്ന് എത്തിയ റിഷഭ് പന്തിനും ദ്രുവ ജുറലിനും ഒരു റണ്‍ മാത്രം എടുത്ത് പവലിയനിലേക്ക് മടങ്ങി.
Abd this video 🔥🔥pic.twitter.com/35t1UQdQ8G
— भाई साहब (@Bhai_saheb) November 24, 2024
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതിനുശേഷം ബാറ്റിങ്ങിനെത്തിയെ ഓസട്രേലിയ ശരിക്കും വെള്ളം കുടിച്ചു. നായകന്‍ ബുംറ നഥാന്‍ മക്‌സ്വീനിയെയും (0), മര്‍നസ് ലബുഷാഗ്‌നെയെയും (3) പാക്കിംഗിന് അയച്ചു, മുഹമ്മദ് സിറാജ് നൈറ്റ് വാച്ച്മാന്‍ പാറ്റ് കമ്മിന്‍സിനെ (2) പുറത്താക്കി, ഇന്ത്യയ്ക്ക് ആധിപത്യം സ്ഥാപിച്ചു. ഇന്ത്യയുടെ ക്യാപ്റ്റനും എയ്‌സ് സ്പീഡ്സ്റ്ററുമായ ബുംറ ആദ്യ പന്തില്‍ തന്നെ തന്റെ ക്ലാസും കൃത്യതയും പ്രകടിപ്പിച്ച് ലക്ഷ്യത്തിലെത്തി. രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ നഥാന്‍ മക്‌സ്വീനിയെയും (0), മാര്‍നസ് ലബുഷാഗ്‌നെയെയും (3) ബുംറ പുറത്താക്കി, മത്സരത്തില്‍ ഇന്ത്യയുടെ പിടി മുറുക്കി. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ രണ്ടാം ഇന്നിംഗ്‌സിലേക്ക് തന്റെ കുതിപ്പ് നടത്തി.