പത്രപരസ്യം നല്‍കിയതില്‍ എന്താണ് തെറ്റെന്നും പരസ്യം നല്‍കാൻ വി.ഡി സതീശനോട് ചോദിക്കണോയെന്നും പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. പത്രപരസ്യ വിവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ. പി. പത്രപരസ്യം എല്ലാ പാര്‍ട്ടിക്കാരും കൊടുക്കുന്നില്ലേയെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. സുന്നി വിഭാഗത്തിന്‍റെ മുഖപത്രത്തിലാണ് പരസ്യം നല്‍കിയത്. മതനിരപേക്ഷതയെ ശക്തിപ്പെടുത്തിയാലേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന നിലപാട് സ്വീകരിക്കുന്നവരാണ് സുന്നി വിഭാഗം. എല്ലാവരും ഞങ്ങളെ വായിച്ച് മനസിലാക്കട്ടെയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
‘ഞാന്‍ ദേശാഭിമാനി ജനറല്‍ മാനേജറായിരുന്ന സമയത്ത് കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിച്ചുളള പരസ്യം നല്‍കിയിട്ടില്ലേ. പത്രങ്ങള്‍ കൊടുക്കാറുണ്ട്. പത്രങ്ങളിലൊക്കെ പരസ്യം വരുമ്പോള്‍ ബേജാറാവുക, ഭയപ്പെടുക, അങ്ങനെ ഭയപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുക ഇതെല്ലാം അവരുടെ പാപ്പരത്തത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ക്ക് അതൊന്നുമില്ല. ഞങ്ങള്‍ തുറന്ന പുസ്തകമാണ്. ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരായി ഒരു ജനവികാരവുമില്ല. എല്ലാ വികസനത്തെയും തടസ്സപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് യു.ഡി.എഫ് എന്നും’ ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി.
STORY HIGHLIGHT: e p jayarajan on paper advertisement controversey