India

ഉപതിരഞ്ഞെടുപ്പിലെ ക്രമക്കേടുകളില്‍നിന്ന്‌ ശ്രദ്ധതിരിക്കാനോ ഈ ഏറ്റുമുട്ടൽ? സാംബലിലെ ഏറ്റുമുട്ടലിന് പിന്നിൽ ബി.ജെ.പി – akhilesh yadav accuses bjp behind sambhal violence

ഉത്തര്‍പ്രദേശിലെ സാംബലില്‍ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നില്‍ ബിജെപിയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉപതിരഞ്ഞെടുപ്പിലെ ക്രമക്കേടുകളില്‍നിന്ന്‌ ശ്രദ്ധതിരിക്കാനായി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണിതെന്നും അഖിലേഷ് യാദവ് ആരോപിച്ചു. പള്ളിയുടെ സര്‍വേ ഒരിക്കല്‍ കഴിഞ്ഞതാണെങ്കില്‍ മുന്‍കരുതലുകളെടുക്കാതെ രണ്ടാമതും അവിടെ സര്‍വേ നടത്താന്‍ പോയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സൂക്ഷ്മപരിശോധന ഒഴിവാക്കുന്നത് കണക്കുകൂട്ടിയുള്ള തന്ത്രമാണതെന്നും. വോട്ടിങ് സ്ലിപ്പുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകളും അഖിലേഷ് യാദവ് ഉന്നയിച്ചു. സാംബലിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനേച്ചൊല്ലി ഞായറാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. സര്‍വേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടയുകയായിരുന്നു. തുടർന്ന് ജനങ്ങളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു.

ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റി മുസ്ലീം പള്ളി പണിതെന്ന ആരോപണത്തെ തുടര്‍ന്നാണ് കോടതി ഉത്തരവ് പ്രകാരം പള്ളി ഇരിക്കുന്ന സ്ഥലത്ത് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്.

STORY HIGHLIGHT: akhilesh yadav accuses bjp behind sambhal violence