tips

നാരങ്ങാ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് നാരങ്ങക്കുള്ളത് വളരെ വലിയ പങ്ക് തന്നെയാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് നാരങ്ങ. ഇത് ഏത് വിധത്തിലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു അവസ്ഥയിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ വരുന്നതിന് മുന്‍പ് അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാല്‍ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിര്‍ജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തില്‍ നാരങ്ങാവെള്ളം ഉണ്ടാക്കാം. തിളപ്പിച്ച നാരങ്ങാ വെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

വൈറ്റമിന്‍ സി യുടെ കലവറയാണ് നാരങ്ങ. ഒരു നാരങ്ങയുടെ ജ്യൂസില്‍ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ഡെയിലി വാല്യൂവിന്റെ 21 ശതമാനം അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ഫ്‌ലേവനോയിഡും നാരങ്ങയില്‍ ധാരാളമുണ്ട്. കൊഴുപ്പ്, അന്നജം, ഷുഗര്‍ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിന്‍ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.

19 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദിവസം 75 മി.ഗ്രാം വൈറ്റമിന്‍ സി യും പുരുഷന്മാര്‍ക്ക് 90 മി.ഗ്രാം വൈറ്റമിന്‍ സി യും ഒരു ദിവസം ആവശ്യമാണ്. തിളപ്പിക്കുമ്പോള്‍ പോഷക ഗുണങ്ങള്‍ കുറയും എന്നാല്‍ ചില പഠനങ്ങള്‍ പറയുന്നതെങ്കിലും തിളപ്പിച്ച നാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഗുണമാണ്.

വൈറ്റമിന്‍ സി യും ധാരാളം അടങ്ങിയതിനാല്‍ നാരങ്ങാവെള്ളം ചര്‍മത്തിന് സംരക്ഷണമേകും. പ്രായമാകലിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. മുഖക്കുരു വരാതെ തടയും. മുറിവുകള്‍ വേഗമുണങ്ങാന്‍ വൈറ്റമിന്‍ സി സഹായിക്കുന്നു. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ചര്‍മത്തിന് ഉണര്‍വും തിളക്കവും നല്‍കും.

രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ധാതുക്കള്‍ നാരങ്ങാ വെള്ളത്തിലുണ്ട്. കാല്‍സ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ രക്തസമ്മര്‍ദം കുറയ്ക്കും. രക്തസമ്മര്‍ദം വളരെ പെട്ടെന്ന് സാധാരണ നിലയിലാക്കാന്‍ നാരങ്ങാ വെള്ളം സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

നാരങ്ങാ വെള്ളം രുചികരവും ആരോഗ്യകരവുമായ ഒരു പാനീയമാണ്. ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ ഇത് സഹായിക്കും. എന്നാല്‍ കൂടിയ അളവില്‍ ഇത് കുടിക്കാന്‍ പാടില്ല. ഇത് പല്ലിന്റെ ഇനാമലിന് കേടു വരുത്തും. ദിവസം ഒന്നോ രണ്ടോ ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യ ഗുണങ്ങളേകും.

Tags: HEALTH