എപ്പോഴും റവ ഉപ്പുമാവ് കഴിച്ചു മടുത്തെങ്കിൽ ഒരു വെറൈറ്റിക്കായി സേമിയ കൊണ്ട് രുചികരമായ ഉപ്പുമാവ് തയ്യാറാക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ ബ്രേക്ക്ഫാസ്റ്റ് ആണിത്.
ആവശ്യമായ ചേരുവകൾ
സേമിയ
സവാള ഒന്ന്
പച്ചമുളക് രണ്ട്
ക്യാരറ്റ് ഒന്ന്
കശുവണ്ടി
ഉഴുന്നുപരിപ്പ്
കടുക്
കറിവേപ്പില
കടുക്
ഇഞ്ചി
വെളിച്ചെണ്ണ
നെയ്യ്
ഉപ്പ്
തയ്യാറാക്കേണ്ട രീതി
ആദ്യം സേമിയ നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കാം. ഉപ്പുമാവ് സേമിയ റോസ്റ്റഡ് തന്നെ കിട്ടിയാലും ചെറുതായി ഒന്ന് വറുത്തെടുക്കുന്നത് നല്ലതാണ്. ഇനി ഒരു പാനിൽ വെളിച്ചെണ്ണയും ഒപ്പം നെയ്യും ചേർത്ത് ചൂടാക്കി അതിലേക്ക് കടുകും ഉഴുന്നും ചേർത്ത് പൊട്ടിക്കുക. പൊട്ടിവരുമ്പോൾ പച്ചമുളക്, ഇഞ്ചി, സവാള എന്നിവ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയശേഷം ഗ്രേറ്റ് ചെയ്ത ക്യാരറ്റും കശുവണ്ടിയും ചേർക്കാം. ഒന്ന് മിക്സ് ചെയ്ത ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ സേമിയ ഇട്ട് കൊടുക്കാം. ശേഷം പാത്രം മൂടിവെച്ച് ചെറിയ തീയിൽ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. വെന്ത് വെള്ളം വറ്റിയ അൽപം നെയ്യ് കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.