Kerala

ഇല്ലായ്മകളിൽ ഉറച്ച പിന്തുണയുമായി കൂടെയുണ്ടാകവുക എന്നതും സുകൃതമാണ്; ഭാര്യക്ക് പിറന്നാളാശംസകളുമായി ചെന്നിത്തല – ramesh chennitala wishes birthday to wife anitha

പുരുഷന്മാര്‍ പകച്ചു പോകുന്നിടത്തും പതറാതെ നില്‍ക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

ഭാര്യ അനിതക്ക് പിറന്നാളാശംസകൾ നേർന്ന് കോൺ​ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പാർട്ടിയാഫീസുകളിലും യാത്രകളിലുമായി കുടുങ്ങിപ്പോയ ഒരു ജീവിതത്തിലേക്കു മുപ്പത്തിയെട്ടു വർഷം മുമ്പ് കയറി വന്ന് അടുക്കും ചിട്ടയും ഉണ്ടാക്കിയ ഒരാളാണ്. ഇല്ലായ്മകളിൽ പരാതിപ്പെട്ടിയാകാതെ ഉറച്ച പിന്തുണയുമായി കൂടെയുണ്ടാകവുക എന്നതും ഒരു സുകൃതമാണെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഇന്ന് അനിതയുടെ പിറന്നാളാണ്.
പാര്‍ട്ടിയാഫീസുകളിലും യാത്രകളിലുമായി കുടുങ്ങിപ്പോയ ഒരു ജീവിതത്തിലേക്കു മുപ്പത്തിയെട്ടു വര്‍ഷം മുമ്പ് കയറി വന്ന് അടുക്കും ചിട്ടയും ഉണ്ടാക്കിയ ഒരാളാണ്.
തിരക്കുകളില്‍ നിന്നു പിടിച്ചെടുത്ത് ഒരു ജീവിതമുണ്ടാക്കി അതിന്റെ നെടുംതൂണായി. രണ്ടു മക്കളെ വളര്‍ത്തലും അവരുടെ പഠിത്തക്കാര്യവും ഒക്കെ ഒറ്റയ്ക്കു നടത്തി. ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൈപിടിച്ച് ഒപ്പം നിന്നു എന്നു പറയുമ്പോള്‍ ക്‌ളീഷേ ആണെങ്കിലും അതാണ് സത്യം.

അനിതയ്ക്കു വേണ്ടപ്പോഴെല്ലാം ഒപ്പമുണ്ടാകാന്‍ കഴിഞ്ഞോ എന്നു ചോദിച്ചാല്‍ ഇല്ലെന്നാണുത്തരം. പക്ഷേ അത്തരം ഇല്ലായ്മകളില്‍ പരാതിപ്പെട്ടിയാകാതെ ഉറച്ച പിന്തുണയുമായി കൂടെയുണ്ടാകവുക എന്നതും ഒരു സുകൃതമാണ്.
പുരുഷന്മാര്‍ പകച്ചു പോകുന്നിടത്തും പതറാതെ നില്‍ക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍. ആ ശക്തി എന്നും എനിക്ക് അനുഗ്രഹമായിട്ടേ ഉള്ളൂ.
പ്രിയപ്പെട്ടവള്‍ക്കു പിറന്നാള്‍ ആശംസകള്‍…

STORY HIGHLIGHT: ramesh chennitala wishes birthday to wife anitha